എരത്തേൻപതി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം ഉദ്ഘാടനം തുറന്നു
Sunday 09 April 2023 12:52 AM IST
ചിറ്റൂർ: ക്ഷീര വകുപ്പിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിർമാണം പൂർത്തീകരിച്ച എരത്തേൻപതി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം തുറന്നു. മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി മുഖ്യാതിഥിയായി. എരത്തേൻപതി പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രിയദർശിനി, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, എരത്തേൻപതി ക്ഷീരസംഘം പ്രസിഡന്റ് അയ്യാസ്വാമി ജി, ജോയിൻ ഡയറക്ടർ സിൽവി മാത്യു, ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ ഫെമി വി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
എരത്തേൻപതി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയുന്നു.