പ്രാദേശിക തലത്തിൽ തൊഴിൽ നൈപുണ്യ വികസനം, 23 പദ്ധതികൾക്ക് 58 കോടി ചെലവിടും: മന്ത്രി ശിവൻകുട്ടി

Sunday 09 April 2023 12:00 AM IST

തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട നൂറുദിന കർമ്മപദ്ധതിയിലുൾപ്പെടുത്തി 58.09 കോടി ചെലവിട്ട് 23 പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക തലത്തിൽ നൈപുണ്യ വികസനവും പഠനത്തോടൊപ്പം ജോലി നൽകുന്ന 'കർമ്മചാരി പദ്ധതി"യും ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം സാദ്ധ്യമാക്കുന്നതിന് പത്തനംതിട്ടയിലും തിരുവനന്തപുരത്തും 'കൗശൽ" കേന്ദ്രങ്ങൾ ആരംഭിക്കും. വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പഠനത്തോടൊപ്പം ജോലി ലക്ഷ്യമിടുന്ന കർമ്മചാരി പദ്ധതി നടപ്പാക്കുക.

മറ്റ് പ്രഖ്യാപനങ്ങൾ

 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനും ഏകോപനത്തിനും കോംപ്രിഹെൻസീവ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഐ.എസ്.എം പദ്ധതി കൂടാതെ അതിഥി മൊബൈൽ ആപ്പ്

 ചന്ദനത്തോപ്പ്,​ ഏറ്റുമാനൂർ,​ കൊയിലാണ്ടി ഐ.ടി.ഐകൾ ഉടൻ ഉദ്ഘാടനം ചെയ്യും

 ഓൺലൈൻ ടാക്സിയുടെ (കേരള സവാരി) രണ്ടാം ഘട്ടം എറണാകുളം, തൃശൂർ ജില്ലകളിൽ നടപ്പാക്കും

 ഐ.ടി പാർക്കുകൾ, കിൻഫ്ര,​ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25 - 50 പ്രായക്കാരായ ചുമട്ടുതൊഴിലാളികൾക്ക് ത്രിതല പരിശീലനം

 ചുമട്ടുതൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ സേവ ആപ്പ് കൂടാതെ പ്രത്യേക യൂണിഫോം ഉൾപ്പെടെ നൽകി പുതിയ ചുമട്ടുതൊഴിലാളി സമൂഹത്തെ വാർത്തെടുക്കും

 പ്രവാസികൾക്കായി വെർച്വൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്

 സ്വകാര്യമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

​ ​നൂ​റു​ദി​ന​ ​പ​രി​പാ​ടി​യി​ൽ​ 480​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​കൾ

ഹൈ​സ്‌​കൂ​ളി​ൽ​ 16,​​500​ ​ലാ​പ്‌​ടോ​പ്പു​ക​ൾ,​ 58​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​ഉ​ട​ൻ​ ​തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം​ :സ​ർ​ക്കാ​രി​ന്റെ​ ​ര​ണ്ടാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​യ് 20​ ​വ​രെ​ ​നൂ​റ് ​ദി​ന​ ​ക​ർ​മ്മ​പ​ദ്ധ​തി​യു​ലു​ൾ​പ്പെ​ടു​ത്തി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ 480​ ​കോ​ടി​യു​ടെ​ 35​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ലെ​ ​ഹൈ​ടെ​ക് ​ലാ​ബു​ക​ൾ​ക്ക് 16,​​500​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​കൂ​ടി​ ​ന​ൽ​കും.​ ​ഡി​ജി​റ്റ​ൽ​ ​സാ​ക്ഷ​ര​ത​യ്ക്കാ​യി​ ​'​ ​ഇ​ ​മു​റ്റം​"​ ​പ​ദ്ധ​തി​യും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​കാ​യി​ക​ ​മി​ക​വ് ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​കാ​യി​ക​ ​മേ​ള​യ്ക്കാ​യി​ ​'​ഇ​ൻ​ക്ലു​സി​വ് ​സ്‌​പോ​ർ​ട്സ് ​മാ​നു​വ​ലും​"​ ​ത​യ്യാ​റാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ 58​ ​ഹൈ​ടെ​ക് ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി​ ​ഉ​ട​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 16​ ​എ​ണ്ണം​ ​അ​ടു​ത്തി​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തി​രു​ന്നു.

മ​റ്റ് ​പ​ദ്ധ​തി​കൾ

​ 11​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കും​ ​സ്‌​കോ​ൾ​ ​കേ​ര​ള​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ക​ല്ലി​ടും ​ ​പ്രീ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​മി​ക​വി​ന് 328​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ശി​ശു​സൗ​ഹൃ​ദ​ ​ഫ​ർ​ണി​ച്ച​ർ,​ ​ക​ളി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​ഓ​രോ​ ​ല​ക്ഷം​ ​വീ​തം ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​പ്രീ​ ​പ്രൈ​മ​റി​ക​ളി​ൽ​ ​ആ​ക്ടി​വി​റ്റി​ ​ഏ​രി​യ​ ​സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് 440​ ​സ്‌​കൂ​ളു​ക​ൾ​ക്ക് 10​ ​ല​ക്ഷം​ ​വീ​തം ​ ​മൊ​ബൈ​ൽ​ ​ജേ​ർ​ണ​ലി​സം​ ​മാ​തൃ​ക​യി​ൽ​ ​കൈ​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്ത് ​സ്റ്റു​ഡി​യോ ​ ​സാ​മൂ​ഹി​ക​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​പ്ല​സ് ​വ​ണ്ണി​ലെ​ 25​ ​കു​ട്ടി​ക​ളെ​ ​വീ​തം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും