ക്ഷേത്രത്തിലെ ശിലാഫലകത്തിൽ പേരുകൾ വേണ്ട: ഹൈക്കോടതി

Sunday 09 April 2023 12:00 AM IST

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്.തൃശൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിലെ തുലാഭാരത്തട്ടിൽ അതു സംഭാവന ചെയ്ത ചേറ്റുപുഴ സ്വദേശി വിജയന്റെ പേര് നീക്കം ചെയ്തതു പുനഃസ്ഥാപിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നിർദ്ദേശിച്ചതിനെതിരെ ക്ഷേത്രോപദേശക സമിതി നൽകിയ ഹർജി പരിഗണിക്കവെ ആണ് ക്ഷേത്രഗോപുരത്തിൽ ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേരു കൊത്തിയ ശിലാഫലകമുള്ളതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തുലാഭാരത്തട്ടിലെ പേരു പുനഃസ്ഥാപിക്കുന്ന വിഷയം ജൂണിൽ പരിഗണിക്കാൻ മാറ്റി.

വി​ധി​പ്പ​ക​ർ​പ്പു​ക​ൾ​ ​ഓ​ൺ​ലൈ​നി​ൽ: ഏ​പ്രി​ൽ​ 10​ന് ​ഉ​ദ്ഘാ​ട​നം

കൊ​ച്ചി​:​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ധി​പ്പ​ക​ർ​പ്പു​ക​ളു​ടെ​ ​സ​ർ​ട്ടി​ഫൈ​ ​ചെ​യ്‌​ത​ ​പ​ക​ർ​പ്പു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ല​ഭ്യ​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ ​പ​ത്തി​ന് ​തു​ട​ക്ക​മാ​വും.​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ക​ളി​ലെ​ ​കേ​സി​ന്റെ​ ​സ്ഥി​തി​യ​ട​ക്ക​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​സം​വി​ധാ​ന​വും​ ​ഇ​തി​നൊ​പ്പം​ ​തു​ട​ങ്ങും. ഏ​പ്രി​ൽ​ ​പ​ത്തി​ന് ​വൈ​കി​ട്ട് ​ഹൈ​ക്കോ​ട​തി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ,​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ക​ളി​ലെ​ ​കേ​സു​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​വി​ധി​പ്പ​ക​ർ​പ്പു​ക​ൾ​ ​ഓ​ൺ​ലൈ​നി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​പ​ദ്ധ​തി​ ​ചീ​ഫ് ​ജ​സ്‌​റ്റി​സ് ​എ​സ്.​ ​മ​ണി​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജ​സ്റ്റി​സ് ​എ​സ്.​വി.​ ​ഭ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ക്കു​റു​പ്പ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ലാ​ണ് ​ഓ​ൺ​ലൈ​ൻ​ ​സം​വി​ധാ​നം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​പ​രാ​തി​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാ​നും​ ​സൗ​ക​ര്യ​മു​ണ്ടാ​കും.​ ​ഈ​ ​സെ​ക്ഷ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കു​ന്ന​തോ​ടെ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യാ​ലു​ട​ൻ​ ​ല​ഭ്യ​മാ​ക്കും.​ ​ഇ​ത്ത​ര​മൊ​രു​ ​സം​വി​ധാ​നം​ ​കോ​ട​തി​യി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യാ​ണ്.