ട്രെയിൻ റദ്ദാക്കി
Sunday 09 April 2023 12:02 AM IST
തിരുവനന്തപുരം: ഇന്ന് രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ധൻബാദ് എക്സ്പ്രസ് റദ്ദാക്കി.നാളെ ധൻബാദിൽ നിന്നുള്ള മടക്കസർവീസും റദ്ദാക്കിയിട്ടുണ്ട്. ഖരഗ്പൂർ മേഖലയിൽ ആദിവാസിസമരവുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണിത്. ധൻബാദിൽ നിന്നുള്ള ഇന്നലത്തെ ആലപ്പുഴ എക്സ്പ്രസും റദ്ദാക്കിയിരുന്നു.
പി.ജി ക്ലാസ് 10മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഇക്കൊല്ലം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് പത്തിന് രാവിലെ 10ന് ആരംഭിക്കും.