അപകടം പതിയിരിക്കുന്ന പാറക്കടവ്

Saturday 08 April 2023 11:10 PM IST

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം പമ്പയാറ്റിലെ അപകടം പതിയിരിക്കുന്ന കടവാണ് പാറക്കടവ്. പാമ്പാനദിയിൽ മിത്രപ്പുഴ കടവിന്റെ സമീപത്തായി പാറക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗമാണിത്. നല്ല വീതിയിൽ എത്തുന്ന പമ്പാനദി പാറക്കൂട്ടങ്ങളിൽ തട്ടി വീതി കുറഞ്ഞ് അടിയൊഴുക്കോടെയാണ് ഇവിടം കടന്നുപോകുന്നത്. പാറയ്ക്കിടയിലെ അള്ളുകൾ അപകടം വിതയ്ക്കുന്നതാണ്. ആഴം കൂടുതലുള്ള ഭാഗം കൂടിയാണ് ഇവിടം.

ഇവിടെ അപകടത്തിൽപ്പെട്ട് ആളുകൾ മരണപ്പെട്ടിട്ടുണ്ടങ്കിലും മിത്രപ്പുഴക്കടവിനെ അപേക്ഷിച്ച് ഇവിടെ അപകടങ്ങൾ കുറവാണ്. ശബരിമല തീർത്ഥാടന കാലത്ത് എത്തുന്ന സ്വാമിമാർക്ക് ഇവിടെ കുളിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നാട്ടുകാർ പറഞ്ഞ് മനസിലാക്കിക്കൊടുക്കും.