പതിയിരിക്കുന്നത് ചതിക്കുഴികൾ

Saturday 08 April 2023 11:15 PM IST

പന്തളം: പന്തളത്ത് അച്ചൻകോവിലാറ്റിൽ ഒളിച്ചിരിക്കുന്നത് അഗാധമായ ചതിക്കുഴികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്ലസ് ടൂ വിദ്യാർത്ഥിയും യുവാവും ഇവിടെ മുങ്ങിമരിച്ചിരുന്നു.

മുമ്പ് ജലനിരപ്പ് കുറയുമ്പോൾ മണ്ണാകടവിലടക്കം ആളുകൾ ആറ്റിലൂടെ നടന്ന് ഇരുകരകളിലേക്കും പോകുമായിരുന്നു. എന്നാൽ 90 കളുടെ മദ്ധ്യത്തോടെ അനിയന്ത്രിതമായ മണൽവാരൽ കാരണം പലയിടത്തും കുഴികളായി.

ഇപ്പോൾ ഇവിടെയെത്തുന്നതിലേറെയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. നദിയിലെ മരണക്കുഴികളേക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തവരാണിവർ. സമീപകാലത്ത് പന്തളം വലിയ പാലത്തിനു പിടത്താറ് ഭാഗത്താണ് മുങ്ങിമരണങ്ങൾ കൂടുതലും സംഭവിക്കുന്നത്