പാറക്കടവിലെ പാറക്കെട്ടുകൾ

Saturday 08 April 2023 11:21 PM IST

പത്തനംതിട്ട: നഗരസഭയുടെയും പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും അതിരുകളെ വേർതിരിച്ചൊഴുകുന്ന അച്ചൻകോവിലാറ്റിലെ പാറക്കെട്ടുകൾ നിറഞ്ഞ ശാന്തസുന്ദരമായ കടവാണ് പാറക്കടവ്. നദിയിലേക്ക് തളളിനിൽക്കുന്ന പാറക്കെട്ടുകൾ കഴിഞ്ഞാൽ അഗാധമായഗർത്തമാണ് . വെളളപ്പൊക്കം ഉണ്ടാകുമ്പോൾ ആരേയും ഭയപ്പെടുത്തുന്നതരത്തിൽ ഇവിടെ ചുഴികളും മലരികളും രൂപപ്പെടും. എന്നാൽ വെളളമിറങ്ങുന്നതോടെ നദിശാന്തമായി ഒഴുകാനാരംഭിക്കും. നദിയിലേക്ക് ഇറങ്ങിനിൽക്കുന്ന പാറകൾക്കടിവശം ഉളളിലേക്ക് വലിയ പൊളളയാണ് . ഇത് അറിയാതെ നദിയുടെ ഭംഗി ആസ്വദിക്കാനും നദിയിലിറങ്ങിക്കുളിക്കാനും എത്തുന്നവർ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽവഴുതി നദിയിൽ വീണ് കയത്തിലേക്ക് താണ് ജീവൻ നഷ്ടമായവരുണ്ട്.