ടി.​ബി​ ​ജം​ഗ്ഷ​നി​ലെ അ​തിഥി ​മ​ന്ദി​രം​ ​ന​വീ​ക​രി​ക്കു​ന്നു

Sunday 09 April 2023 12:21 AM IST
പുനലൂർ ടി.ബി ജംഗ്ഷനിലെ അഥിതി മന്ദിരത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചപ്പോൾ

പുനലൂർ: പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിൽ പുനലൂർ ടി.ബി.ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പഴഞ്ചൻ അതിഥി മന്ദിരം നവീകരിച്ചുതുടങ്ങി. തിരുവിതാംകൂർ രാജ ഭരണ കാലത്ത് പണികഴിപ്പിച്ച കെട്ടിടം മഴവെള്ളം വീണ് ചോർന്ന് മേൽക്കൂര നശിച്ച നിലയിലായിരുന്നു. മേൽകൂരയിലെ ഓടും ദ്രവിച്ച തടികളും മറ്റും നീക്കി . കൊവിഡ് കാലത്ത് രണ്ട് വർഷത്തോളം അടച്ച് പൂട്ടിയിട്ടിരുന്ന അതിഥിമന്ദിരം കൂടുതൽ നാശത്തിലായി. പി.എസ്.സുപാൽ എം.എൽ.എയുടെ ശ്രമ ഫലമായി ഫണ്ട് അനുവദിച്ചതിനെ തുടർന്നാണ് നവീകരണ ജോലികൾ ആരംഭിച്ചത്.രണ്ട് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാകും.