ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ കുടുംബ സംഗമം
Sunday 09 April 2023 12:25 AM IST
കൊല്ലം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ദിനേശ് കുമാർ അദ്ധ്യക്ഷനായി. കെ.സോമരാജനെ ചടങ്ങിൽ ആദരിച്ചു. ജീവനക്കാരുടെ മക്കളിൽ പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വർക്കിംഗ് പ്രസിഡന്റ് ആറ്റിങ്ങൽ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.അഴകേശൻ, വൈസ് പ്രസിഡൻറ് കുരീപ്പുഴ വിജയൻ, പത്തനംതിട്ട ഗോപി,സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാകേഷ്, ട്രഷറർ ഹരിലാൽ, റാണി, മോളി മാത്യു, രതീഷ്, സുനിത എന്നിവർ സംസാരിച്ചു.