യുവ പ്രതിഭയ്ക്ക് കോൺഗ്രസിന്റെ ആദരം

Saturday 08 April 2023 11:39 PM IST

കൊല്ലം: അന്തർദേശീയ സീനിയർ ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള കേരള സ്റ്റേറ്റ് സ്കൂൾ ടീമിലേക്ക്

തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സനോഫർ ബഷീറിന്റെ മകൻ അസ്ഹർ സനോഫറിനെ കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ആദരിച്ചു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അൻസർ അസീസ്, കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ഡിവിഷൻ പ്രസിഡന്റ് നിസാർ മജീദ്, സനോബ‌ർ, അഫ്സൽ തമ്പോര്, ഷാഫി ചകിരികട, ഷംനാദ്, ഷൗക്കത്ത്, സനോജ് ബഷീർ എന്നിവർ പങ്കെടുത്തു.