കശുഅണ്ടി തൊഴിലാളി ഹെഡ് പോസ്റ്റോഫീസ് മാർച്ച്
Sunday 09 April 2023 12:48 AM IST
കൊല്ലം: അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, കൂലി പുതുക്കി നിശ്ചയിക്കുക, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾക്ക് നിബന്ധനകൾ ഒഴുവാക്കുക, എക്സ് ഗ്രേഷ്യ പെൻഷൻ പുനഃസ്ഥാപിക്കുക, പരിപ്പ് ഇറക്കുമതി നിയന്ത്രിക്കുക, പാചക വാതക വില കുറച്ച് സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 12ന് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കശുഅണ്ടി തൊഴിലാളികൾ ഹെഡ് പോസ്റ്റഫിസിലേക്ക് മാർച്ച് നടത്തും. എ.ഐ.ടി.യു.സി വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപൽ എം.എൽ.എ, ജെ.ഉദയാഭാനു എന്നിവർ സംസാരിക്കും. മാർച്ചിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് കേന്ദ്ര കൗൺസിൽ പ്രസിഡന്റ് ജി.ബാബുവും ജനറൽ സെക്രട്ടറി ജി.ലാലുവും അഭ്യർത്ഥിച്ചു.