ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
Sunday 09 April 2023 1:17 AM IST
പരവൂർ: വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പൂതക്കുളം കടംമ്പറ ഹൗസിൽ സുനിൽകുമാറിനെയാണ്(44) ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൂതക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ ദിവസം രാത്രി 9ഓടെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ 15 അംഗസംഘം ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു. വീടിന് മുന്നിലിരുന്ന ബൈക്കും അക്രമികൾ തല്ലിത്തകർത്തു . ഭാര്യയുടെ മൂന്നര പവൻ മാല നഷ്ട്ടമായതായും പറയുന്നു. തലയ്ക്കും കാലിനും മുതുകിനും ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.