സ്‌കൂൾ പാചക തൊഴിലാളികൾ ഉപവസിക്കും
Sunday 09 April 2023 1:18 AM IST
കൊല്ലം: സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാസങ്ങളായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ 11ന് ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5വരെ ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് സമീപം നടക്കുന്ന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എ.ഷാനവാസ്ഖാൻ, അഡ്വ.ബേബിസൺ, അഡ്വ.പി.ജർമിയാസ്, കൃഷ്ണവേണി ജി.ശർമ,
എസ്.വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ.ഉണ്ണികൃഷ്ണൻ, രഘുപാണ്ഡവപുരം, ഡി.ഗീതാകൃഷ്ണൻ, ബാബു അമ്മവീട്, ജോസ് വിമൽരാജ്, എസ്.നാസറുദീൻ, കോതേത്തുഭാസുരൻ, തുളസീധരൻ, കെ.ബി.ഷഹാൽ, കടയ്‌ക്കോട് അജയകുമാർ, എസ്.ഒ.സുഗതകുമാരി, എൽ.ഓമന തുടങ്ങിയവർ സംസാരിക്കും.