ടോപ്ലിക്ക് പകരം പാർണൽ
Sunday 09 April 2023 2:41 AM IST
ബംഗളൂരു: പരിക്കേറ്റ ഇംഗ്ലീഷ് പേസർ റീസ് ടോപ്ലിയ്ക്ക് പകരം ദക്ഷിണാഫ്രിക്കൻ സീമർ വെയൻ പാർണലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്തിച്ചു. 75 ലക്ഷം രൂപയ്ക്കാണ് പാർണലിനെ ആർ.സി.ബി സ്വന്തമാക്കിയത്. മുംബയ് ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോൾകുത്തി നിലത്തു വീണാണ് ടോപ്ലിയ്ക്ക് പരിക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
പരിക്കേറ്റ മറ്റൊരുതാരം രജത് പട്ടീദാറിന് പകരം വൈശാഖ് കുമാറിനെയും ആർ.സി.ബി ടീമിൽ ഉൾപ്പെടുത്തി. പട്ടീദാറിന് കണങ്കാലിനാണ് പരിക്ക്.