യു.എസിൽ ഡെക്കാത്‌ലണിൽ വെള്ളി നേടി തേജസ്വിൻ

Sunday 09 April 2023 2:44 AM IST

അരിസോണ: കോമൺവെൽത്ത് ഗെയിംസിൽ ഹൈജമ്പിൽ വെള്ളി നേടിയ ഇന്ത്യൻ സെൻസേഷൻ തേജസ്വിൻ ശങ്കറിന് യു.എസിലെ ജിം ക്ലിക്ക് ഷൂട്ടൗട്ട് മീറ്റിൽ ഡെക്കാത്‌ലണിൽ വെള്ളി. അരിസോണയിലെ ടസ്കോൺ കാമ്പസിൽ വേദിയാകുന്ന മീറ്രിൽ 10 ഇനങ്ങൾ ഉൾപ്പെട്ട ഡെക്കാത്‌ലണിൽ 7648 പോയിന്റ് നേടിയാണ് തേജസ്വിൻ വെള്ളി സ്വന്തമാക്കിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കാഡ് വെറും പത്ത് പോയിന്റ് വ്യത്യാസത്തിലാണ് തേജസ്വിന് നഷ്ടമായത്. 2011ൽ ഭരതിന്ദർ സിംഗ് നേടിയ 7658 പോയിന്റാണ് ദേശീയ റെക്കാഡ്.