യുണൈറ്റഡിന് ജയം
Sunday 09 April 2023 2:47 AM IST
മാഞ്ചസ്റ്റർ: പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സ്കോട്ട് മക്റ്റോമിനെയും അന്റണി മാർട്ടിയാലുമാണ് യുണൈറ്രഡിനായി സ്കോർ ചെയ്തത്. യുണൈറ്റഡിന്റെ സമഗ്രധിപത്യം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ എവർട്ടണിന്റെ തോൽവി വളരെ ദയനീയമായിരുന്നേനെ.