മാലിന്യ സംസ്‌കരണം : എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
പത്തനംതിട്ട : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും ജലസ്രോതസുകളിൽ മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് 16 ഉം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട് 180 ഉം നിയമ ലംഘനങ്ങൾ കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 853 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നിയമ ലംഘനങ്ങൾ നടത്തിയവർക്കെതിരെ നിയമാനുസൃത പിഴ ഈടാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി തുടങ്ങി. എല്ലാ വ്യാപാരി വ്യവസായികളും ഒറ്റതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുളള അജൈവ വസ്തുക്കളുടെ വിൽപനയും വിതരണവും നിറുത്തലാക്കി പകരം പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉത്പാദന വിതരണത്തിൽ ശ്രദ്ധ കൊടുക്കണമെന്നും എൽ.എസ്.ജി.ഡി പത്തനംതിട്ട ജോയിന്റ് ഡയറക്ടർ അറിയിച്ചു.