കടമ്മനിട്ട പടയണിക്ക് നാളെ ചൂട്ടുവയ്പ്പ്
പത്തനംതിട്ട : കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവം നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി ഒമ്പതിന് ചൂട്ടുവയ്പ്പ് ചടങ്ങുകൾ തുടങ്ങും. 17ന് രാത്രി 11ന് കാച്ചിക്കൊട്ടോടെ പടയണി അതിന്റെ സമഗ്ര രൂപത്തിലേക്ക് കടക്കും. ഏഴാം ദിവസം വരെ കൂട്ടക്കോലം ഉണ്ടാകും. 18ന് രാത്രി 8ന് നാട്യശ്രീ നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്തപരിപാടി, 11ന് പടയണി ആരംഭിക്കും. 19ന് രാത്രി 8ന് സംഗീതസദസ്, 11 ന് പടയണി. 20 ന് വൈകിട്ട് 7.30ന് പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ളയെപ്പറ്റിയുള്ള പടയണിയിലെ രൗദ്ര സങ്കീർത്തനം എന്ന ഡോക്യുമെന്ററി പ്രദർശനം. 8ന് ഗാനാർച്ചന, 11 ന് പടയണി. 21ന് രാവിലെ 8.15ന് തിരുവാതിര, രാത്രി 10 ന് പടയണി, 22ന് വലിയ പടയണി ദിവസം വൈകിട്ട് 7.15 ന് സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കടമ്മനിട്ട വാസദേവൻ പിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻപുരസ്‌കാരം കടമ്മനിട്ട പടയണി ആശാൻ പി.ടി.പ്രസന്നകുമാറിന് സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പടയണി പുരസ്‌കാരം കോലമെഴുത്ത് ആശാൻ അരവിന്ദാക്ഷൻ പിള്ളയ്ക്കും സമർപ്പിക്കും. പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള രചിച്ച എത്താനോ മ്യുസിക്കോളജി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. ഡോ.ബി.രവികുമാർ കുന്നന്താനം പങ്കെടുക്കും. 8.15ന് ഗാനാർച്ചന,11.30ന് വലിയ പടയണി ആരംഭിക്കും. 23ന് പള്ളിയുറക്കം. 24ന് രാവിലെ 10ന് പകൽ പടയണി, വൈകിട്ട് 4ന് എഴുന്നെള്ളത്ത്, രാത്രി 9ന് സോപാന സംഗീതാർച്ചന ,11ന് എഴുന്നെള്ളത്തും വിളക്കും, 12.30 ന് സുമേഷ് അയിരൂർ അവതരിപ്പിക്കുന്ന സ്വരസുധ. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സെക്രട്ടറി രഘുകുമാർ.ഡി എന്നിവർ പങ്കെടുത്തു.