വിഷു പ്രമാണിച്ച് പുതിയ നോട്ടുകൾക്കും നാണയങ്ങൾക്കുമായി ബാങ്കുകളിൽ തിരക്കോട് തിരക്ക്; കൂടുതൽ പേർക്കും ആവശ്യം ഈ നോട്ടുകൾ

Friday 14 April 2023 1:03 PM IST

​കൊ​ച്ചി​:​ ​വി​ഷു​ ​എ​ത്തി​യ​തോ​ടെ​ ​പു​ത്ത​ൻ​ ​നോ​ട്ടി​നാ​യി​ ​ബാ​ങ്കു​ക​ളി​ൽ​ ​തി​ര​ക്കോ​ട് ​തി​ര​ക്ക്.​ ​പ്രീ​യ​പ്പെ​ട്ട​വ​ർ​ക്ക് ​വി​ഷു​ക്കൈ​ ​നീ​ട്ടം​ ​ന​ൽ​കാ​ൻ​ ​പു​തു​മ​ണം​ ​മാ​റാ​ത്ത​ ​നോ​ട്ടു​ക​ൾ​ ​ബാ​ങ്കു​ളി​ൽ​ ​നി​ന്ന് ​വാ​ങ്ങാ​നാ​യി​ ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​ബാ​ങ്കു​കളി​ൽ​ ​വ​ൻ​ ​തി​ര​ക്കാ​ണ്.​ ​പു​ത്ത​ൻ​ ​നാ​ണ​യ​ങ്ങ​ൾ​ക്കും​ ​ആ​വ​ശ്യ​ക്കാ​രു​ണ്ട്.

കൊ​വി​ഡ് ​മൂ​ലം​ ​ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ​ ​ക​ട​ന്നു​ ​പോ​യ​ ​സ​മീ​പ​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​വി​ഷു​വി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ഇ​ത്ത​വ​ണ​ ​വി​ഷു​ ​ആ​ഘോ​ഷ​മാ​ക്കാ​ൻ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ഇ​ക്കു​റി​ ​വി​ഷു​വി​ന് ​ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പേ​ ​ത​ന്നെ ബാ​ങ്കു​ക​ളി​ൽ​ ​പു​തി​യ​ ​നോ​ട്ടു​ക​ൾ​ക്കും​ ​നാ​ണ​യ​ങ്ങ​ൾ​ക്കു​മാ​യു​ള്ള​ ​തി​ര​ക്ക് ​തു​ട​ങ്ങി​യി​രു​ന്നു​വെ​ന്ന് ​ബാ​ങ്ക് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​ഒ​ന്ന്,​ ​അ​ഞ്ച്,​ 10,​ 20,​ 50,​ 100,​ 200,​ 500​ ​എ​ന്നി​ങ്ങ​നെ​ ​നോ​ട്ടു​ക​ളാ​ണ് ​വി​ഷു​ ​പ്ര​മാ​ണി​ച്ച് ​ബാ​ങ്കു​ക​ളി​ലെ​ത്തി​യ​ത്.​ 10,20,50,100​ ​നോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു​ ​ആ​വ​ശ്യ​ക്കാ​രേ​റെ​യും.


താ​രം​ 100 ന്റെ​ ​ നാ​ണ​യ​ത്തു​ട്ട്

ഇ​ക്കു​റി​ ​വി​ഷു​ക്കൈ​നീ​ട്ട​ത്തി​ൽ​ ​നാ​ണ​യ​ത്തു​ട്ടു​ക​ളി​ൽ​ ​താ​രം​ 100ന്റെ നാ​ണ​യ​ങ്ങൾ.​ 10,20​ ​തു​ട്ടു​ക​ൾ​ക്കും​ ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​യാ​ണ്.​ ഒരു രൂപ നോട്ടുകൾ വിപണിയിൽ ഇല്ലായിരുന്നെങ്കിലും ഇത്തവണ വിഷു പ്രമാണിച്ച് അച്ചടിച്ച് ഇറക്കിയിട്ടുണ്ട്. ഇ​തി​നും​ ​ആ​വ​ശ്യ​ക്കാ​രു​ണ്ട്. മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​വി​ഷു​വി​ന് ​മു​ന്നേ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​കൊ​ച്ചി​ ​ശാ​ഖ​യി​ൽ​ ​പു​ത്ത​ൻ​ ​നോ​ട്ടു​ക​ളും​ ​നാ​ണ​യ​ത്തു​ട്ടു​ക​ളും​ ​മാ​റ്റി​വാ​ങ്ങാ​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.