കെ റെയിൽ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി,​ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ സുരേന്ദ്രൻ

Friday 14 April 2023 9:34 PM IST

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികൾക്ക് വിഷുക്കൈനീട്ടമായി നൽകിയ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കെ റെയിൽ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞെന്നും സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതുകൊണ്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയോടും കേന്ദ്ര റെയിൽവേ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെതിരെയുള്ള ഇടത് വലതു മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിൻ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് ബി,​ജെ,​പിയുടെ രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവരുടെ പ്രചാരണം,​ വികസനാണ് ബി,​ജെ.പിയുടെ രാഷ്ട്രീയമെന്ന് ഉനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം,​

വന്ദേഭാരതിന്റെ 13ാം നമ്പർ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസനകാര്യത്തിൽ മോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement