കാർട്ടൂൺ മഹോത്സവം മേയ് 5 മുതൽ

Wednesday 19 April 2023 12:15 AM IST
കൊച്ചിയിൽ നടക്കുന്ന കാരിട്ടൂൺ ദേശീയ കാർട്ടൂൺ മേളയുടെ ലോഗോ മന്ത്രി എം.ബി. രാജേഷ് മേയർ എം. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു

കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നാല് ദിവസത്തെ ദേശീയ കാർട്ടൂൺ മഹോത്സവം മേയ് അ‍ഞ്ചിന് തുടങ്ങും. മേയർ എം. അനിൽകുമാറിന് ലോഗോ നൽകി മന്ത്രി എം.പി. രാജേഷ് പ്രകാശനം ചെയ്തു. എറണാകുളം ‌ഡർബാർ ഹാൾ കലാകേന്ദ്രം,ചാവറ കൾച്ചറൽ സെന്റർ ,സുഭാഷ് പാർക്ക് എന്നിവിടങ്ങളിലെ വേദികളിലായി 1001 കാർട്ടൂണുകളുടെ പ്രദർശനമാണ് നടക്കുന്നത്. സംവാദങ്ങൾ, കാർട്ടൂൺ അക്കാഡമി അംഗങ്ങളുടെ ക്യാമ്പ് , കുട്ടികൾക്കായി കാർട്ടൂൺ കളരി, ലൈവ് കാരിക്കേച്ചർ ഷോ,​ അവാർഡ് നേടിയ അനിമേഷൻ ചിത്രങ്ങളുടെ പ്രദർശനം, ഡോക്യുമെന്ററികൾ എന്നിവയുണ്ടാകും. തിരുവനന്തപുരത്തും കോഴിക്കോടും കാർട്ടൂൺ പ്രദർശനങ്ങൾ നടക്കുന്നുണ്ട്.