അയ്യങ്കാളി പുരസ്‌കാരം ഡോ.എ.എസ്. സുനിതയ്ക്ക്

Wednesday 19 April 2023 12:14 AM IST
ഡോ. എ.എസ് സുനിത

കൊച്ചി: കായൽ സമ്മേളന സ്മാരക സമിതിയുടെ മഹാത്മ അയ്യങ്കാളി പുരസ്‌കാരം ഡോ.എ.എസ്. സുനിതയ്ക്ക്. 23ന് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് ഇവാലുവേഷൻ ഡിവിഷനിൽ ചീഫായി നിയമിതയായ ആദ്യ പട്ടികജാതി വനിതയാണ് ഡോ. സുനിത. കായൽ സമ്മേളനത്തിന്റെ 110ാമത് വാർഷികാഘോഷം 22,23 തീയതികളിൽ നടക്കും. ചിൽഡ്രൻസ് പാർക്ക് തീയേറ്ററിൽ ഷോർട്ട്ഫിലിം ഫെസ്റ്റ്, കായൽ സമ്മേളന സ്മാരക സ്‌കോളർഷിപ്പ് വിതരണം, സംഘചിത്ര രചന എന്നിവയും അരങ്ങേറും. 23ന് വിദേശ ഉപരിപഠനം, ചെറുകിട സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും.

Advertisement
Advertisement