ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി

Wednesday 19 April 2023 12:34 AM IST

കോഴഞ്ചേരി : അജൈവ മാലിന്യ ശേഖരണം കൂടുതൽ സുതാര്യമാക്കാൻ ഹരിതകർമ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ നൽകി ആറന്മുള ഗ്രാമപഞ്ചായത്ത്. ഓട്ടോറിക്ഷ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,48,407 രൂപ ചെലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്. കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കർമസേന മാലിന്യങ്ങൾ ശേഖരിച്ചിരുന്നത്. അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡ്തലത്തിൽ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ്, എന്നിവിടങ്ങളിൽ എത്തിക്കുന്നതിനാണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്. സെക്രട്ടറി ആർ.രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീലേഖ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement