മാസപ്പിറവി ദൃശ്യമായില്ല,​ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

Thursday 20 April 2023 8:05 PM IST

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീർ സഖാഫി , പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു,​.