ജി.എം വിളകൾ: ശില്‌പശാല
Sunday 23 April 2023 12:45 AM IST
കൊച്ചി: ജനിതകമാറ്റം വരുത്തിയ (ജി.എം) വിളകൾക്ക് മത്സ്യക്കൃഷിമേഖലയിൽ മികച്ച സാദ്ധ്യതകളുണ്ടെന്ന് വിദഗ്ദ്ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മത്സ്യത്തീറ്റ വ്യവസായ രംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറക്കാനും സഹായിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. ജി.എം വിളകളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ശില്‌പശാല നടന്നു. സി.എം.എഫ്.ആർ.ഐയുമായി സഹകരിച്ച് ബയോടെക് കൺസോർഷ്യം ഇന്ത്യ ലിമിറ്റഡാണ് ശില്പശാല സംഘടിപ്പിച്ചത്. ബി.സി.ഐ.എൽ ജനറൽ മാനേജർ ഡോ. വിഭ അഹുജ മുഖ്യാതിഥിയായി. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. അംബാശങ്കർ സംസാരിച്ചു.