പ്രധാനമന്ത്രിയുടെ സന്ദർശനം , സുരക്ഷ എസ്.പി.ജിയും ഐ.ബിയും പൊലീസിന് കായികാദ്ധ്വാനം മാത്രം, സംസ്ഥാന സുരക്ഷാപ്ലാൻ പൊളിച്ചെഴുതി

Monday 24 April 2023 12:52 AM IST

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാപ്ലാൻ കേരള പൊലീസിൽ നിന്നു ചോർന്ന സാഹചര്യത്തിൽ, സംസ്ഥാന ഇന്റലിജൻസ് മേധാവി തയ്യാറാക്കി നൽകിയ സുരക്ഷയുടെ ബി പ്ലാൻ എസ്.പി.ജിയും ഐ.ബിയും പൊളിച്ചെഴുതിയെന്ന് സൂചന. സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കി. കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കുന്ന പഴുതടച്ച സുരക്ഷാ പദ്ധതി, അവസാന നിമിഷം മാത്രമേ കേരള പൊലീസിനു കൈമാറൂ. കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തി. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്. പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനം വേണ്ടിവരുന്ന ജോലികൾ മാത്രമാണ് പൊലീസിനെ ഏൽപിച്ചിട്ടുള്ളത്. സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണോ സുരക്ഷാ പ്ലാൻ ചോർന്നതെന്ന സംശയം നിലനിൽക്കുകയാണ്. ഇക്കാര്യം അന്വേഷിക്കുമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു. കടലിൽ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പട്രോളിംഗ് സംഘങ്ങൾ നിരീക്ഷിക്കും. ആകാശ നിരീക്ഷണവും നടത്തും.

വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയെത്തുന്നതിനാൽ സ്‌റ്റേഷന്റെ പ്രധാന കവാടവും പ്ലാറ്റ് ഫോമുകളും എസ്.പി.ജി വലയത്തിലാണ്. നാലും അഞ്ചും പ്ലാറ്റ്‌ഫോമുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ഇതും സുരക്ഷാ വലയത്തിലാകും. സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം.

പ്ര​ധാ​ന​​മന്ത്രി ​​ ​ഇ​ന്ന് ​കൊ​ച്ചി​യിൽ

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ശ​ക്തി​യും​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​വ​ള​ർ​ച്ച​യ്ക്ക് ​ഉ​‌ൗ​ർ​ജ​വും​ ​പ​ക​രാ​ൻ​ ​ര​ണ്ടു​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഇ​ന്ന് ​കൊ​ച്ചി​യി​ലെ​ത്തും.​ ​ക്രൈ​സ്ത​വ​ ​മ​ത​ ​മേ​ല​ദ്ധ്യ​ക്ഷ​ന്മാ​രു​മാ​യും​ ​അ​ദ്ദേ​ഹം​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും. പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​അ​ദ്ദേ​ഹം​ ​വെ​ല്ലിം​ഗ്ട​ൺ​ ​ഐ​ല​ൻ​ഡി​ലെ​ ​നാ​വി​ക​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​റ​ങ്ങും.​ ​തു​ട​ർ​ന്ന് ​വെ​ണ്ടു​രു​ത്തി​ ​പാ​ലം​മു​ത​ൽ​ ​തേ​വ​ര​യി​ലെ​ ​എ​സ്.​എ​ച്ച് ​കോ​ളേ​ജു​വ​രെ​ 1.8​ ​കി​ലോ​മീ​റ്റ​ർ​ ​തു​റ​ന്ന​ ​വാ​ഹ​ന​ത്തി​ൽ​ ​റോ​ഡ്‌​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​പ്ര​മു​ഖ​ ​നേ​താ​ക്ക​ൾ​ ​അ​നു​ഗ​മി​ക്കും. 5.30​ന് ​തേ​വ​ര​ ​എ​സ്.​എ​ച്ച് ​കോ​ളേ​ജ് ​മൈ​താ​ന​ത്ത് ​യു​വം​-​ 2023​ ​പ​രി​പാ​ടി​യി​ൽ​ ​യു​വാ​ക്ക​ളു​മാ​യി​ ​സം​വ​ദി​ക്കും.​ ​ഓ​ൺ​ലൈ​നി​ൽ​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​ഒ​ന്ന​ര​ല​ക്ഷം​പേ​ർ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ ​അ​നി​ൽ​ ​ആ​ന്റ​ണി​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ഷ്ട്രീ​യ,​ ​സാ​മൂ​ഹി​ക,​ ​സാം​സ്കാ​രി​ക,​ ​സി​നി​മാ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​മു​ഖ​രും​ ​പ​ങ്കെ​ടു​ക്കും. ഭാ​വി​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന,​ ​രാ​ഷ്ട്രീ​യ,​ ​സാ​മൂ​ഹി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​ലി​യ​ ​മാ​റ്റം​വ​രു​ത്തു​ന്ന​ ​ഉ​ച്ച​കോ​ടി​യാ​യി​ ​യു​വം​-2023​ ​മാ​റു​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു. യു​വം​ ​പ​രി​പാ​ടി​ക്കു​ശേ​ഷം​ ​എ​ട്ട് ​ക്രൈ​സ്ത​വ​ ​മേ​ല​ദ്ധ്യ​ക്ഷ​ന്മാ​ർ​ക്കു​ ​പു​റ​മേ​ ​മ​റ്റു​ ​ചി​ല​ ​പ്ര​മു​ഖ​രു​മാ​യും​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​മെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​പേ​രു​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ത്രി​ ​ഐ​ല​ൻ​ഡി​ലെ​ ​ടാ​ജ് ​മ​ല​ബാ​ർ​ ​ഹോ​ട്ട​ലി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നാ​ളെ​ ​രാ​വി​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ ​തി​രി​ക്കും.