'ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച സർക്കസ് കുലപതി'; ജെമിനി ശങ്കരന്റെ വിയോഗം തീരാ നഷ്ടമെന്ന് കെ സുധാകരൻ എം പി

Monday 24 April 2023 4:05 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ കുലപതിയും ജെമിനി, ജംബോ സര്‍ക്കസുകളുടെ ഉടമയുമായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ജെമിനി സര്‍ക്കസ് സാഹസികതയും നര്‍മവും കോര്‍ത്തിണക്കി വിജയംവരിച്ച അപൂര്‍വഗാഥയാണ്. വിദേശരാജ്യങ്ങളിലെ കലാകാരന്മാരും വന്യമൃഗങ്ങളുമൊക്കെ ആവേശംവാരി വിതറിയ ഒരു പുതിയ സര്‍ക്കസ് സംസ്‌കാരത്തിനു തന്നെ രൂപം നല്കി. സര്‍ക്കസ് കൂടാതെ വ്യവസായം, ഹോട്ടല്‍ ബിസിനസ് തുടങ്ങിയ പലമേഖലകളിലും അദ്ദേഹം വിജയം വരിച്ചു. ജെമിനി ശങ്കറുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുത്തബന്ധം സ്മരിക്കുന്നു. വിനയം, ലാളിത്യം, പെരുമാറ്റം തുടങ്ങിയ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.