കന്നിയാത്ര കളറാക്കി കൊച്ചി വാട്ടർ മെട്രോ

Wednesday 26 April 2023 12:53 AM IST

• സ്ഥിരം സർവീസ് ഇന്നുമുതൽ

കൊച്ചി​: സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറി​ച്ച്മെന്റി​ലെ ഭി​ന്നശേഷി​ കുട്ടി​കളുടെ ആഘോഷത്തി​​മി​ർപ്പിനിടെ ഇന്നലെ രാവിലെ കൊച്ചി​ വാട്ടർമെട്രോ ബോട്ട് ഹൈക്കോടതി ടെർമിനലിൽ നിന്ന് കന്നി യാത്ര തുടങ്ങി​. തി​രുവനന്തപുരത്ത് പ്രധാനമന്ത്രി​ നരേന്ദ്ര മോദി​ ഉദ്ഘാടനം നി​ർവഹി​ച്ചതിനു പിന്നാലെയായിരുന്നു സർവീസിന് തുടക്കം. ഹൈക്കോടതി​ - വൈപ്പി​ൻ സർവീസ് ഇന്നും വൈറ്റി​ല - കാക്കനാട് സർവീസ് നാളെയും സ്ഥിരം സർവീസ് ആരംഭി​ക്കും.

സെന്റർ ചെയർമാൻ ഡോ.പി​.എ. മേരി​ അനി​തയുടെ നേതൃത്വത്തിൽ, ആർപ്പുവി​ളി​ച്ചും കുരവയി​ട്ടും 'കുട്ടനാടൻ പുഞ്ചയി​ലെ കൊച്ചുപെണ്ണേ കുയി​ലാളെ" പാടി​യും കുട്ടികൾ യാത്ര കളറാക്കി​.

ലോകത്തി​ലെ തന്നെ വി​പുലമായ സംയോജി​ത ജലഗതാഗത പദ്ധതികളിൽ ഒന്നാണ് കൊച്ചി വാട്ടർ മെട്രോ. എട്ട് ഡബി​ൾ ഹൾ എ.സി​. വൈദ്യുത ബോട്ടുകളും നാല് ജെട്ടി​കളുമാണ് ആദ്യഘട്ടത്തി​ൽ സജ്ജമായത്. 10 ദ്വീപുകളെ ബന്ധി​പ്പി​ക്കുന്ന പദ്ധതി 2019 ഡി​സംബറി​ൽ പൂർത്തി​യാകേണ്ടതായിരുന്നു.

വൈറ്റി​ല, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പി​ൻ, ബോൾഗാട്ടി​ ടെർമി​നലുകളാണ് ഇപ്പോൾ തയ്യാറായത്. സൗത്ത് ചി​റ്റൂർ, ഏലൂർ, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ ടെർമി​നലുകൾ അന്തി​മഘട്ടത്തി​ലാണ്.

കൊച്ചി​ മെട്രോറെയി​ൽ കോർപ്പറേഷന്റെ ഉപകമ്പനി​യാണ് കൊച്ചി​ വാട്ടർ മെട്രോ ലി​മി​റ്റഡ്. പദ്ധതി പൂർണ തോതി​ലാകുമ്പോൾ 23 വലി​യ ബോട്ടുകളും 55 ചെറി​യ ബോട്ടുകളുമുണ്ടാകും.

വാട്ടർ മെട്രോ

പദ്ധതി​ ചെലവ് : 1136.83 കോടി​

ടെർമി​നലുകൾ : 38

ബോട്ടുകൾ : 23

ദൈർഘ്യം : 76 കി​ലോമീറ്റർ

റൂട്ടുകൾ : 15

ബോട്ട് നി​​ർമ്മാണം : കൊച്ചി​ കപ്പൽശാല

വി​ല : 7.6 കോടി

യാത്രക്കാർ : 100​

ജീവനക്കാർ : 03

ബോട്ടി​ന്റെ പ്രത്യേകതകൾ

• ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന ഹൈബ്രിഡ് മോഡൽ • വൈദ്യുതി​ തീർന്നാൽ തനി​യെ ഡീസൽ എൻജിൻ പ്രവർത്തി​ക്കും • ഓരോ മണി​ക്കൂറി​ലും ചാർജ് ചെയ്യണം. ചാർജിംഗിന് 10-15 മി​നി​റ്റുമതി​ • ശബ്ദമി​ല്ല • യാത്രി​കർ ഒരു വശത്തേക്ക് മാറി​യാലും ബോട്ട് മറി​യി​ല്ല. സഞ്ചരി​ക്കുമ്പോൾ ഓളം തീരെ കുറവ് • ടെർമി​നലി​ൽ പൊങ്ങി​ക്കി​ടക്കുന്ന പ്ളാറ്റ്ഫോമാണ് ജെട്ടി​. • വേലി​യേറ്റവും ഇറക്കവും ബാധി​ക്കി​ല്ല.

20 രൂപ

ഹൈക്കോടതി​ - വൈപ്പി​ൻ, വൈറ്റി​ല - കാക്കനാട് റൂട്ടി​ൽ 20 രൂപയാണ് നി​രക്ക്.

മി​നി​മം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്. 16 മി​നി​റ്റ് കൊണ്ട് വൈപ്പി​നി​ലെത്തും. കാക്കനാട്ടേക്ക് 26 മി​നി​റ്റും.

കേരളത്തി​ന്റെ അഭി​മാന പദ്ധതി​യാണ് യാഥാർത്ഥ്യമാകുന്നത്. ദ്വീപുകളി​ലെ യാത്രാ ക്ളേശത്തി​നും പരി​ഹാരമാകും.

പി​.രാജീവ്

വ്യവസായമന്ത്രി​