'നിത്യ ഒ കെ ആണ്'; മകന്റെ ആദ്യ മെസേജ് പങ്കുവച്ച് വിനീത്  ശ്രീനിവാസൻ, പോസ്റ്റ് വെെറൽ

Wednesday 26 April 2023 6:58 PM IST

ഗായകനായി വെള്ളിത്തിരയിൽ എത്തി ഇന്ന് നടനായും സംവിധായകനായമെല്ലാമായി തിളങ്ങുന്ന മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. താരം തന്റെ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ മകനായ വിഹാൻ ആദ്യമായി അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് വിനീത്. വിനിത് ഭാര്യയായ ദിവ്യയ്ക്ക് ഫോണിൽ അയച്ച മെസേജിന് മകനാണ് മറുപടി അയക്കുന്നത്.

കണ്ണൂരിൽ വിമാനം ഇറങ്ങിയെന്ന് വിനീത് സന്ദേശമയച്ചു. പിന്നാലെയാണ് 'വിനീത്, നിത്യ ഒ കെ ആണ് വിശ്രമിക്കുകയാണ്' എന്ന് മറുപടി വന്നത്. തന്റെ മെസേജിന് വളരെപ്പെട്ടെന്നാണ് മറുപടി വന്നതെന്നും. പിന്നെയാണ് ഈ മെസേജ് ദിവ്യയല്ല മകൻ വിഹാൻ ആണ് അയച്ചതെന്ന് മനസിലായതെന്നും പോസ്റ്റിന് താഴെ താരം കുറിച്ചിട്ടുണ്ട്. വിനീതിന്റെ ഭാര്യ ദിവ്യയെ വീട്ടിൽ നിത്യ എന്നാണ് വിളിക്കുന്നത് ഇക്കാര്യവും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.