ഗോ നേച്ചർ ഒറിജിൻസ് പ്രവർത്തനമാരംഭിച്ചു

Thursday 27 April 2023 2:39 AM IST
ഫോട്ടോ ക്യാപ്ഷൻ ഗോ നേച്ചർ ഒറിജിൻസ് സ്റ്റോർ ചലച്ചിത്ര താരം ലെന ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകൻ കെ.പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ സഹസ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മെറീന പോൾ, ഇസാഫ് ബാങ്ക് ഇ.വി.പി ജോർജ് തോമസ്, സെഡാർ റീട്ടെയിൽ എം.ഡി അലോക് തോമസ് പോൾ, മിരിയം ആൻ ഫിലിപ്പ്, ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപകനും സെഡാർ റീട്ടെയിൽ ചെയർമാനുമായ ജേക്കബ് സാമുവൽ, ഇസാഫ് കോപ്പറേറ്റീവ് ചെയർമാൻ സലീന ജോർജ് എന്നിവർ സമീപം.

കൊച്ചി: ഗോ നേച്ചർ ഒറിജിൻസ് പരിസ്ഥിതി സൗഹാർദ്ദ ഫാഷൻ, ലൈ ഫ്സ്റ്റൈൽ ഉത്പന്നങ്ങളുടെ സ്റ്റോർ കൊച്ചിയിൽ തുറന്നു. പനമ്പിള്ളി നഗർ നാലാം ക്രോസ് റോഡിൽ റീട്ടെയിൽ ഔട്ട്‌ലെറ്റ് നടി ലെന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ . പോൾ തോമസ്,​ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എം.ഡി യും സി.ഇ.ഒയും ഇസാഫ് ഫൗണ്ടേ ഷന്റെ സഹസ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോൾ,​ ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യ ൽ എന്റർപ്രൈസസ് ആൻഡ് സെഡാർ റീട്ടെയിൽ സഹസ്ഥാപകൻ ജേക്കബ് സാമുവൽ എന്നിവർ പങ്കെടത്തു.

പ്രകൃതിദത്തവും സുസ്ഥിരവുമായ ഫാഷനും ജീവിതശൈലി ഉത്പന്നങ്ങളുമാണ് സ്റ്റോറിൽ വില്ക്കുന്നത്. ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് വിഭാവനം ചെയ്ത ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്റ്റോർ. മാതൃ കമ്പനിയായ സെഡാർ റീട്ടെയിലിന്റെ ആദ്യ ലൈഫ്‌സ്‌ സ്റ്റൈൽ സ്റ്റോറാണ് ഒറിജിൻസ്. സാരികൾ, സ്റ്റോളുകൾ, ദുപ്പട്ടകൾ, കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ എന്നിവ സ്റ്റോറിൽ പ്രദർശിപ്പിക്കും.

കരകൗശലത്തൊഴിലാളികൾക്ക് അവരുടെ അസാധാരണ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും അവരുടെ ഉത്പന്നങ്ങൾക്ക് ഒരു വിപണി ഉറപ്പാക്കുന്നതിനുമായി എല്ലാം ഉൾക്കൊള്ളുന്ന ചുറ്റുപാട് സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഗോനേച്ചർ എന്ന് സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അലോക് തോമസ് പോൾ പറ‍ഞ്ഞു.