മാത്തൂർകാവ് ക്ഷേത്രത്തിൽ ഉത്രം ഉത്സവം

Thursday 27 April 2023 12:50 AM IST

ഒാമല്ലൂർ: മാത്തൂർകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രം ഉത്സവം 29ന് തുടങ്ങും. രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും ലക്ഷാർച്ചന. രാത്രി 7.15ന് സംഗീത സദസ്. 30ന് വൈകിട്ട് ആറ് മുതൽ സോപാന സംഗീതം, പ്രഭാഷണം, ഗുരുതി. മെയ് ഒന്നിന് രാവിലെ 11ന് മഹാനിവേദ്യം. വൈകിട്ട് അഞ്ചിന് സർവൈശ്വര്യ പൂജ. രാത്രി 7.15ന് സംഗീതസദസ്. രാത്രി ഒൻപതിന് വിളക്കൻപൊലി. രണ്ടിന് രാവിലെ ഒൻപതിന് താഴമൺ മഠം കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ നവകം, കലശാഭിഷേകം. വൈകിട്ട് മൂന്നിന് എഴുന്നള്ളിപ്പ്. രാത്രി 9.30ന് നൃത്തനാടകം. 12ന് വിളക്കിനെഴുന്നള്ളിപ്പ്.

Advertisement
Advertisement