റിലീസിന് മുമ്പേ രാഷ്ട്രീയവിവാദം പുകച്ച് 'ദ കേരള സ്റ്റോറി' സിനിമ

Sunday 30 April 2023 12:00 AM IST

തിരുവനന്തപുരം: സുദീപ്തോ സെൻ സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ദ കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ രാഷ്ട്രീയവിവാദം പുകയുന്നു. സംസ്ഥാനത്തെ 33,000 പെൺകുട്ടികളെ മതംമാറ്റിയെന്ന സൂചനയുള്ള സിനിമ കേരളത്തെ അപമാനിക്കുന്നതിനാൽ പ്രദർശനാനുമതി നൽകരുതെന്നാണ് സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗുമടക്കം ആവശ്യപ്പെടുന്നത്. ലീഗ് - സി.പി.എം തർക്കത്തിനും ഇടയാക്കി.

ക്രൈസ്തവ സമ്പർക്കം ശക്തമാക്കുന്ന സംഘപരിവാർ, ക്രൈസ്തവമേഖലയിൽ നിലനിൽക്കുന്ന മുസ്ലിം വിരുദ്ധത മുതലെടുക്കാൻ സിനിമയെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ്. സിനിമയ്‌ക്കായി പ്രചാരണം സജീവമാക്കാനാണ് അവരുടെ നീക്കം.

സിനിമാപ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ പിന്തുണ സ്വരൂപിക്കാനുള്ള അവസരമാക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്.

ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കുന്ന സി.പി.എമ്മിന് തടയിടാൻ, സിനിമയെ ആയുധമാക്കാൻ ലീഗ് ശ്രമിക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ നടത്തിയ ചില പരാമർശങ്ങളാണ് സിനിമയ്‌ക്ക് ആധാരം എന്ന ലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാമിന്റെ ആരോപണം ഇത് വ്യക്തമാക്കുന്നു. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാൻ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്ന സൂചനയോടെ വി.എസ് നടത്തിയ പരാമർശമാണ് സലാം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ച പശ്ചാത്തലത്തിൽ വി.എസ് നടത്തിയ പ്രസ്താവനയെ ദുർവ്യാഖ്യാനിക്കുകയാണ് ലീഗ് നേതൃത്വമെന്നാണ് സി.പി.എമ്മിന്റെ തിരിച്ചടി. കൈവെട്ട് കേസുൾപ്പെടെ നടന്ന സമയമായിരുന്നു അത്. ലീഗിന്റെ ആരോപണം പോപ്പുലർഫ്രണ്ട് പോലുള്ള സംഘടനകളുമായുള്ള ലീഗിന്റെ ബാന്ധവത്തെ കാണിക്കുന്നുവെന്നും സി.പി.എം പ്രചാരണമുണ്ട്. ന്യൂനപക്ഷങ്ങൾ അനർഹമായ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞില്ലേയെന്നും ചോദ്യമുണ്ട്.

സിനിമയുടെ കഥ ഇങ്ങനെ

കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തം. ഒരു കോളേജിലെ മൂന്ന് പെൺകുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ഭീകര സംഘടനയായ ഐസിസിൽ ചേരുന്നു.

മേയ് 5ന് തിയേറ്ററുകളിലെത്തും. അദാ ശർമയാണ് നായിക.

കേരളത്തെ മോശമാക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്നു എന്നെല്ലാമാണ് സിനിമയ്ക്കെതിരായ വിമർശനങ്ങൾ.

കേ​ര​ള​ ​സ്റ്റോ​റി​യി​ലൂ​ടെ വെ​ല്ലു​വി​ളി​ക്കു​ന്നു: കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം​:​ ​കേ​ര​ള​ ​സ്റ്റോ​റി​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​സം​ഘ​പ​രി​വാ​ർ​ ​കേ​ര​ളീ​യ​രെ​യും​ ​കേ​ര​ള​ത്തെ​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ​മു​സ്‌​ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ന്റെ​ ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ഈ​ ​സി​നി​മ​ ​നി​രോ​ധി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണം.​ ​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന് ​വി​ല​ക​ല്പി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ത് ​ചെ​ല​വാ​കി​ല്ല.​ ​പ​ക്ഷേ,​​​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഇ​ത് ​ഉ​പ​യോ​ഗി​ക്കും.​ ​ഇ​തി​നെ​ ​ആ​വി​ഷ്‌​കാ​ര​ ​സ്വാ​ത​ന്ത്ര്യ​മെ​ന്ന​ല്ല,​പ​ണ​ത്തി​നും​ ​പ്ര​ശ​സ്തി​ക്കും​ ​വേ​ണ്ടി​യു​ള്ള​ ​ത​ട്ടി​പ്പും​ ​വ​ർ​ഗീ​യ​ ​പ്ര​ചാ​ര​ണ​വു​മാ​ണെ​ന്നാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​സ​ർ​ക്കാ​ർ​ ​ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​ഇ​തി​നെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കു​മെ​ന്നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.