സ്വാമി സംയമീന്ദ്ര തീർത്ഥ കേരളത്തിൽ
Sunday 30 April 2023 12:51 AM IST
കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചര്യൻ കാശി മഠാധിപതി ശ്രീമദ് സംയമീന്ദ്ര തീർത്ഥ സ്വാമികൾ മേയ് 6 മുതൽ 24 വരെ കേരളത്തിലെ വിവിധ സാരസ്വത ക്ഷേത്രങ്ങളിലെ ആത്മീയ, വൈദീക ചടങ്ങുകളിൽ പങ്കെടുക്കും. മേയ് 6ന് ബെൽത്തങ്ങാടി വെങ്കട്ടരമണ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്ന അദ്ദേഹം 24ന് മുംബയ് വാശി ശ്രീലക്ഷ്മി വെങ്കട്ടരമണ ക്ഷേത്രത്തിലേക്ക് തിരിക്കും. മേയ് 17 ന് വൈകിട്ട് 6ന് എറണാകുളം തിരുമല ദേവസ്വത്തിൽ എത്തിച്ചേരുന്ന സ്വാമിയെ പൂർണകുംഭത്തോടെ സ്വീകരിച്ച് ക്ഷേത്രസന്നിധിയിലേക്ക് ആനയിക്കും. ഒരാഴ്ച്ച നീളുന്ന സ്വാമിയുടെ ആത്മീയ വാസദിനത്തിൽ ശതകലശാഭിഷേകം തുടങ്ങിയവ ക്ഷേത്രത്തിൽ നടക്കും.