അരിക്കൊമ്പന്റെ  ദേഹത്ത്  ആഴത്തിലുള്ള  മുറിവ്; നിരീക്ഷണം തുടരും, റേഡിയോ കോളറിൽ നിന്ന് ആദ്യ സിഗ്നൽ കിട്ടിയെന്ന് ഡോക്‌ടർ അരുൺ സക്കറിയ

Sunday 30 April 2023 11:35 AM IST

ഇടുക്കി: ഇന്നലെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് വനംവകുപ്പിലെ ചീഫ് വെറ്ററിനറി സർജനായ അരുൺ സക്കറിയ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് തളച്ചത്. ചക്കക്കൊമ്പനുമായുള്ള പോരിലാണ് ആനയ്ക്ക് പരിക്കേറ്റതെന്നും എന്നാൽ ഇത് സാരമുള്ളതല്ലെന്നും സി സി എഫ് ആർ എസ് അരുൺ വ്യക്തമാക്കി.

നിലവിൽ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. തുറന്ന് വിടുന്നതിനുമുൻപ് ചികിത്സ നൽകിയിരുന്നു. ചികിത്സ ഇനിയും തുടരും. പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളറിലൂടെ നിരീക്ഷിച്ചുവരികയാണ്. ആദ്യ സിഗ്നൽ കിട്ടി. പുലർച്ചെ ഒരു മണിക്കാണ് ആദ്യ സിഗ്നൽ കിട്ടിയത്.

അഞ്ച് മയക്കുവെടിയെന്ന് പറയാനാകില്ല. ടോപ്പ് അപ്പ് ഡോസ് ആണ് നൽകിയത്. ഇത് ആരോഗ്യത്തെ ബാധിക്കില്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ അരിക്കൊമ്പന് സമയം എടുക്കും. ശരീരത്തിലെ മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നതിനിടെ കുമളിയിൽ ഉൾപ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.

അ​രു​ൺ​ ​സ​ക്ക​റി​യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​രം​ഭി​ച്ച​ ​അ​രി​ക്കൊ​മ്പ​ൻ​ ​ദൗ​ത്യം​ ​ആ​ദ്യ​ ​ദി​നം​ ​ആ​ന​യെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തോ​ടെ​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ആ​ന​യെ​ ​ക​ണ്ട​ ​ശ​ങ്ക​ര​പാ​ണ്ഡ്യ​മേ​ട്ടി​ലും​ 301​ ​കോ​ള​നി​യി​ലും​ ​ആ​ന​യി​റ​ങ്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​രി​ക്കൊ​മ്പ​നു​വേ​ണ്ടി​ ​തി​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​ ​ര​ണ്ടാം​ ​ദി​ന​ത്തി​ലെ​ ​ദൗ​ത്യം​ ​ആ​രം​ഭി​ച്ച​ത്.​ ​

രാ​വി​ലെ​ 7.30​ന്​ ​സൂ​ര്യ​നെ​ല്ലി​യ്ക്കും​ ​സി​ങ്കു​ക​ണ്ട​ത്തി​നും​ ​ഇ​ട​യ്ക്കു​ള്ള​ 92​ ​കോ​ള​നി​യി​ൽ​ ​അ​രി​ക്കൊ​മ്പ​നെ​യും​ ​ച​ക്ക​ക്കൊ​മ്പ​നെ​യും​ ​നാ​ട്ടു​കാ​ർ​ ​ക​ണ്ടെ​ത്തി.​ ​പ​ട​ക്ക​മെ​റി​ഞ്ഞ്​ ​ച​ക്ക​ക്കൊ​മ്പ​നെ​ ​ദൂ​രേ​ക്കു​ ​മാ​റ്റി​യ​ ​റാ​പ്പി​‌​ഡ് ​റെ​സ്പോ​ൺ​സ് ​ടീ​മി​ന് ​(​ആ​ർ.​ആ​ർ.​ടി​)​ ​പ്ര​തീ​ക്ഷ​യേ​കി​ ​അ​രി​ക്കൊ​മ്പ​ൻ​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​യൂ​ക്കാ​ലി​പ്റ്റ​സ് ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​നി​ല​യു​റ​പ്പി​ച്ചു.​ 11​ ​മ​ണി​യോ​ടെ​ ​സി​മ​ന്റ് ​പാല​ത്തി​ൽ​ ​അ​രി​ക്കൊ​മ്പ​നെ​ത്തി​യ​തോ​ടെ​ ​മ​യ​ക്കു​വെ​ടി​ ​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നം.​ 11.57​ന് ​ആ​ദ്യ​ ​മ​യ​ക്കു​വെ​ടി​ ​വ​ച്ച​തോ​ടെ​ ​ആ​ന​ ​അ​ൽ​പ​ദൂ​രം​ ​ഓ​ടി​ ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വി​ശ്ര​മി​ച്ചു.​

​പി​ന്നീ​ട്​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​നാ​ല് ​ബൂ​സ്റ്റ​ർ​ ​ഡോ​സു​ക​ൾ​ ​കൂ​ടി​ ​അ​രി​ക്കൊ​മ്പ​നു​ ​ന​ൽ​കി.​ ​തുടർന്ന് ​കു​ങ്കി​ക​ളെ​യി​റ​ക്കി​ ​അ​രി​ക്കൊ​മ്പ​ന് ​ചു​റ്റും​ ​ദൗ​ത്യ​സം​ഘം​ ​നി​ല​യു​റ​പ്പി​ച്ചു.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ഏ​റെ​ക്കു​റെ​ ​മ​യ​ക്ക​ത്തി​ലാ​യ​ ​അ​രി​ക്കൊ​മ്പ​ന്റെ​ ​കാ​ലു​ക​ളി​ൽ​ ​കു​രു​ക്കി​ടാ​ൻ​ ​ദൗ​ത്യ​സം​ഘം​ ​ശ്ര​മ​മാ​രം​ഭി​ച്ചു.​ ​കാ​ലി​ൽ​ ​കു​രു​ങ്ങി​യ​ ​വ​ടം​ ​കു​ട​ഞ്ഞെ​റി​ഞ്ഞു​ ​അ​ർ​ദ്ധ​ ​ബോ​ധാ​വ​സ്ഥ​യി​ലും​ ​അ​രി​ക്കൊ​മ്പ​ൻ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​രോ​ധി​ച്ചു.​

2.50​ ​ഓ​ടെ​ ​പി​ൻ​കാ​ലു​ക​ളി​ൽ​ ​ക​യ​ർ​ ​കു​രു​ക്കി​ ​ആ​ന​യെ​ ​പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.​ ​മ​ണ്ണു​മാ​ന്തി​ ​യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ചു​ ​വ​ഴി​ ​വെ​ട്ടി​യ​ ​ശേ​ഷം​ ​ലോ​റി​ ​അ​രി​ക്കൊ​മ്പ​ന്​ ​സ​മീ​പ​ത്തെ​ത്തി​ച്ചു.​ ​പി​ന്നാ​ലെ​യെ​ത്തി​യ​ ​മ​ഴ​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​നാ​ല് ​കു​ങ്കി​ക​ളു​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​രി​ക്കൊ​മ്പ​നെ​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ചു. എന്നാൽ​ ​അ​രി​ക്കൊ​മ്പ​ൻ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്ത് ​ലോ​റി​ക്ക് ​പി​റ​കി​ൽ​ ​നി​ന്ന് ​വ​ശ​ങ്ങ​ളി​ലേ​ക്കു​ ​തി​രി​ച്ചു.​ ​വീ​ണ്ടും​ ​മ​ഴ​യും​ ​കാ​റ്റും​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ആ​ന​യ്ക്ക് ​അ​ഞ്ചാ​മ​ത്തെ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​കൂ​ടി​ ​ന​ൽ​കി.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ്​ ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​അ​രി​ക്കൊ​മ്പ​നെ​ ​ലോ​റി​യി​ലെ​ ​കൂ​ട്ടി​ൽ​ ​ത​ള​യ്ക്കാ​നാ​യ​ത്.