മഴ: അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Monday 01 May 2023 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിൽ പൊതുവേ ചാറ്റൽ മഴയും ലഭിക്കും. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംത്തിട്ട,ആലപ്പുഴ,ഇടുക്കി എറണാകുളം,തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.