പോൺഹബ് കാണാനാകാതെ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ ജനങ്ങൾ, കാരണമായത് സർക്കാരിന്റെ ഒരു തീരുമാനം
ന്യൂയോർക്ക്: അമേരിക്കയിലെ ഉട സംസ്ഥാനത്തിൽ അശ്ളീല വെബ്‌സൈറ്റുകൾ കുട്ടികളിൽ നിന്ന് അകറ്റി നിർത്തുന്നതിന്റെ ഭാഗമായി ഒരു പുതിയ നിയമം കൊണ്ടുവന്നു. ഓരോ തവണ പോണോഗ്രാഫിക് വെബ്‌സൈറ്റ് സന്ദർശിക്കുന്നവരുടെയും പ്രായം പരിശോധന വിധേയമാക്കണം എന്ന് നിയമത്തിൽ നിഷ്‌കർഷിച്ചതോടെ പ്രശസ്‌ത പോണോഗ്രാഫിക് വെബ്‌സൈറ്റായ പോൺ ഹബ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു.
ഉടയിൽ പോൺഹബ് കാണാൻ ശ്രമിക്കുന്നവർക്കെല്ലാം പോൺതാരമായ ചെറി ഡിവില്ലിയുടെ ഒരു വീഡിയോ സന്ദേശമാണ് കാണാനായത്. പുതിയ നിയമം മൂലമുള്ള പ്രശ്‌നത്തിന് ഒരു ശരിയായ പരിഹാരം കാണുംവരെ സംസ്ഥാനത്ത് പോൺഹബ് ലഭ്യമാകില്ലെന്ന് ചെറി ഡിവില്ലി അറിയിച്ചു. ഫെബ്രുവരി 24ന് ബിൽ അവതരിപ്പിക്കവെ സെനറ്റർ ടോഡ് ഡി.വെയ്‌ലർ മദ്യം, ലഹരി ഉപകരണങ്ങൾ,പുകയില എന്നീ മുതിർന്നവർക്കായുള്ള വസ്‌തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ തടയുന്ന നിയമങ്ങൾക്ക് അനുസൃതമാണ് ഈ ബില്ലും എന്ന് അറിയിച്ചു.
പ്രായപൂർത്തിയായയാൾ എന്ന നിലയിൽ പോൺ കാണരുതെന്നല്ല നിയമം വഴി ഉദ്ദേശിക്കുന്നതെന്നും പ്രായപൂർത്തിയായതാണെന്ന് തെളിയിക്കുക മാത്രമാണ് വേണ്ടതെന്നും കാരണം കുട്ടികൾ പോൺ കാണുന്നതും മുതിർന്നവർ അത് കാണിച്ചുകൊടുക്കുന്നത് കുറ്റകരമാണെന്നും സെനറ്റർ അറിയിച്ചു.