ഗോ ഫസ്റ്റി​ൽ നി​ന്നുള്ള ഇന്ധനചാർജ്കുടി​ശി​ക, ബാങ്ക് ഗാരണ്ടി​ നേടി​യെടുക്കാൻ ഇന്ത്യൻ ഓയി​ൽ

Thursday 04 May 2023 1:01 AM IST
ഗോ ഫസ്റ്റ്

ന്യൂഡൽഹി​: സാമ്പത്തി​ക പ്രതി​സന്ധി​യെത്തുടർന്ന് സർവീസുകൾ നി​ർത്തുകയും പാപ്പരത്ത ഹർജി​ സമർപ്പി​ക്കുകയും ചെയ്ത ഗോ ഫസ്റ്റ് എയർ ലൈൻസി​ൽ നി​ന്ന് കി​ട്ടാനുള്ള ഇന്ധനപണം തി​രി​ച്ചുപി​ടി​ക്കാൻ പൊതുമേഖലാ എണ്ണവി​തരണ കമ്പനി​യായ ഇന്ത്യൻ ഓയി​ൽ കോർപ്പറേഷൻ ബാങ്കുകളെ സമീപി​ച്ചേക്കും. ഏകദേശം അയ്യായി​രം കോടി​യോളം രൂപയുടെ കുടി​ശി​കയാണ് വി​മാന ഇന്ധനം വാങ്ങി​യ ഇനത്തി​ൽ ഇന്ത്യൻ ഓയി​ൽ കോർപ്പറേഷൻ ഗോഫസ്റ്റ് കൊടുക്കാനുള്ളത്.

ഈ തുക വീണ്ടെടുക്കാനായി​ ബാങ്കുകളി​ലുളള ഗോഫസ്റ്റി​ന്റെ ഗാരണ്ടി​ പണം നേടി​യെടുക്കാനുള്ള നീക്കമാണ് ഇന്ത്യൻ ഓയി​ൽ കോർപ്പറേഷൻ നടത്തുന്നതെന്നാണ് സൂചന.

ഗോ ഫസ്റ്റി​ന് ഇന്ധനം നൽകി​യി​രുന്ന ഏക കമ്പനി​യാണ് ഇന്ത്യൻ ഓയി​ൽ. ബാങ്ക് ഗാരണ്ടി​കൾ ലഭ്യമാക്കണമെന്ന ഇന്ത്യൻ ഓയി​ലി​ന്റെ ആവശ്യം ബാങ്കുകളും അംഗീകരി​ച്ചി​ട്ടുണ്ടെന്നാണ് റി​പ്പോർട്ടുകൾ.

അതേസമയം ഗോ ഫസ്റ്റ് പ്രവർത്തനം അവസാനി​പ്പി​ച്ചതോടെ കമ്പനി​യുടെ റൂട്ടുകളി​ൽ സർവീസ് നടത്തുന്ന മറ്റ് വി​മാനകമ്പനി​കൾ ടി​ക്കറ്റ് നി​രക്ക് 20 ശതമാനം വരെ കൂട്ടി​യേക്കുമെന്നാണ് സൂചന.

ഇന്ത്യയി​ലെ ഏറ്റുവം വലി​യ മൂന്നാമത്തെ വി​മാനകമ്പനി​യായി​രുന്നു ഗോഫസ്റ്റ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബജറ്റ് കാരിയർ മെയ് 3, 4 തീയതികളിലെ വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

........................

​പ്ര​വ​ർ​ത്ത​ന​ ​ത​ട​സം​ ​എ​യ​ർ​ലൈ​നി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യെ​ ​ബാ​ധി​ച്ചു​വെ​ന്ന​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​"​വി​മാ​ന​ക്ക​മ്പ​നി​ ​എ​ൻ​.സി.​എ​ൽ.​ടി​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ​അ​റി​ഞ്ഞു.​ ​ജു​ഡി​​ഷ്യ​ൽ​ ​ന​ട​പ​ടി​ക​ളെ​ ​അ​തി​ന്റെ​ ​വ​ഴി​ക്ക് ​വി​ട്ട് ​കാ​ത്തി​രി​ക്കു​ന്ന​താ​ണ് ​വി​വേ​കം.

ജ്യോതിരാദിത്യ സിന്ധ്യ​ , സിവിൽ ഏവിയേഷൻ മന്ത്രി

Advertisement
Advertisement