ക്വാറി ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കില്ല
Wednesday 03 May 2023 11:37 PM IST
തിരുവനന്തപുരം: സർക്കാർ ഫീസിന് ആനുപാതികമല്ലാതെ ക്വാറി ഉത്പന്നങ്ങൾക്ക് പരമാവധി അഞ്ച് രൂപയിൽ കൂടുതൽ വില വർദ്ധിപ്പിക്കില്ലെന്ന് ക്വാറി മേഖലയിലെ സംഘടനകൾ പങ്കെടുത്ത മന്ത്രിതല യോഗത്തിൽ ധാരണയായി. അമിത വില ഈടാക്കുന്നില്ലെന്ന് ക്വാറി മേഖലയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ ഉറപ്പു വരുത്തണമെന്ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ എന്നിവർ യോഗത്തിൽ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതലാണ് ഖനന ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചത്.