ഹജ്ജ് പഠന ക്യാമ്പും യാത്രയയപ്പും
കരുനാഗപ്പള്ളി: താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും ഹജ്ജ് ക്ലാസും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു. 9ന് രാവിലെ 9.30 മുതൽ വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്തിലാണ് ക്ലാസ് നടത്തുന്നത്. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് ഹാജി വലിയത്ത് ഇബ്രാഹിം കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തട്ടാമല ജമാഅത്തു ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ഷുക്കൂർ മൗലവി ഹജ്ജ് ക്ലാസ് ഉദ്ഘാടനം ചെയ്യും. ഓച്ചിറ ടൗൺ പള്ളി ഇമാം അബ്‌ദുള്ള മൗലവി ക്ലാസ് നയിക്കും. 13ന് കൊല്ലത്ത് നടക്കുന്ന കേരള മുസ്ലിം ജമാഅത്തു ഫെഡറഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജന മുന്നേറ്റ റാലിയിലും സമ്മേളനത്തിലും താലൂക്കിലെ എല്ലാ മഹല്ലുകളിലും നിന്നും അംഗങ്ങളെ പങ്കെടുപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. കെ.എ.ജവാദ്,മണ്ണേൽ സലിം,കുരുടന്റെയ്യത്ത് അബ്ദുൽ വാഹിദ്,എം.അൻസാർ,കെ. സി.അബ്ദുൽ വാഹിദ് ,അബ്ദുൽ മനാഫ് വടക്കുംതല,ഖലീലുദ്ധീൻ പൂയപ്പള്ളിൽ എന്നിവർ പ്രസഗിച്ചു. ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ് മൗലവി ദുആക്ക് നേതൃത്വം നൽകി.