മദ്യപന്മാർക്കായി നിൽക്കുന്ന സ്ഥലത്ത് സ്കൂട്ടറിൽ വിദേശമദ്യം എത്തിച്ചുകൊടുക്കും; നന്മമരങ്ങളായ സജിത്തിനെയും അജിത്തിനെയും കയ്യോടെ പൊക്കി പൊലീസ്

Saturday 06 May 2023 12:34 PM IST

കോ​ട്ട​യം​:​ ​അ​ന​ധി​കൃ​ത​മാ​യി​ ​മ​ദ്യ​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​ര​ണ്ടു​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​പു​തു​പ്പ​ള്ളി​ ​കാ​ഞ്ഞി​ര​ത്തും​മൂ​ട് ​പു​തു​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​സ​ജി​ത്ത് ​(41​),​ ​പു​തു​പ്പ​ള്ളി​ ​കൈ​തേ​പാ​ലം​ ​മു​ത്തേ​ട​ത്ത് ​വീ​ട്ടി​ൽ​ ​അ​ജി​ത്കു​മാ​ർ​ ​(41​)​ ​എ​ന്നി​വ​രെ​യാ​ണ് ​കോ​ട്ട​യം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​ർ​ ​സ്‌​കൂ​ട്ട​റി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​വി​ദേ​ശ​ ​മ​ദ്യ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​രു​വ​രെ​യും​ ​വി​ദേ​ശ​ ​മ​ദ്യ​വു​മാ​യി​ ​മ​ണ​ർ​കാ​ട് ​കു​മ​രം​കോ​ട് ​ഭാ​ഗ​ത്ത് ​നി​ന്നും​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​ർ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​സ്‌​കൂ​ട്ട​റി​ൽ​ ​നി​ന്നും​ 16​ ​കു​പ്പി​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 8​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​

സീ​റ്റി​ന്റെ​ ​അ​ടി​യി​ലും,​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​കാ​ർ​ഡ്‌​ബോ​ർ​ഡ് ​പെ​ട്ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലു​മാ​ണ് ​കു​പ്പി​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ബേ​ക്ക​റി​ ​സാ​ധ​ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​മ​റ​വി​ലാ​യി​രു​ന്നു​ ​വി​ദേ​ശ​മ​ദ്യ​ ​വി​ല്പ​ന.​ ​ആ​വ​ശ്യ​ക്കാ​ർ​ക്ക് ​മ​ദ്യം​ ​വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ​കൂ​ടു​ത​ൽ​ ​വി​ല​യ്ക്ക് ​വി​ല്പ​ന​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു.​ ​കോ​ട്ട​യം​ ​ഈ​സ്റ്റ് ​സ്റ്റേ​ഷ​ൻ​ ​എ​സ്.​എ​ച്ച്.​ഒ​ ​യു.​ശ്രീ​ജി​ത്ത്,​ ​എ​സ്.​ഐ​ ​എം.​എ​ച്ച് ​അ​നു​രാ​ജ്,​ ​സ​ദ​ക്ക​ത്തു​ള്ള,​ ​സി.​പി.​ഒ​മാ​രാ​യ​ ​പ്ര​തീ​ഷ് ​രാ​ജ്,​ ​യേ​ശു​ദാ​സ്,​ ​വി​പി​ൻ,​ ​അ​ജി​ത്ത്,​ ​അ​ജേ​ഷ്,​ ​സെ​വി​ൻ,​ ​ബി​നീ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.