മാലിന്യശേഖരണത്തിൽ മാതൃകയായി പരവൂർ ടൗൺ ഡിവിഷൻ

Sunday 07 May 2023 12:23 AM IST
പരവൂർ ടൗൺ ഡിവിഷൻ കൗൺസിലർ സ്വർണമ്മസുരേഷിനെ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ആദരിക്കുന്നു

പരവൂർ: ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ പരവൂർ നഗരസഭയിലെ വീടുകളിൽ നിന്ന് നൂറ് ശതമാനം യൂസർഫീയോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുളള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ആദ്യ ഡിവിഷനായി ടൗൺ ഡിവിഷനെ തിരഞ്ഞെടുത്തു. നഗരസഭ ചെയർപേഴ്സൺ

പി.ശ്രീജ പ്രഖ്യാപനം നടത്തി. ഡിവിഷൻ കൗൺസിലർ സ്വർണമ്മസുരേഷ് അദ്ധ്യക്ഷയായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മാങ്ങാംകുന്ന്, കൗൺസിലർമാരായ അനീഷ, മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്‌, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദിവ്യ,ആശ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീജ കൗൺസിലർ സ്വർണമ്മസുരേഷിനെയും ഹരിതകർമ്മ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.ദേവരാജൻ നഗർ റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ് ഉണ്ണിത്താൻ സ്വാഗതവും മുൻ എ.ഡി.എസ് ചെയർപേഴ്സൺ സരസ്വതി നന്ദിയും പറഞ്ഞു.