ഡ്രീം ഫുട്ബാൾ അക്കാഡമി വാർഷികം

Thursday 11 May 2023 12:15 AM IST

തൃക്കരിപ്പൂർ: ഡ്രീം വനിതാ ഫുട്ബാൾ അക്കാഡമി ഒന്നാം വാർഷികാഘോഷ പരിപാടികൾ ഇന്നു മുതൽ 14വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്നു വൈകുന്നേരം 4 മുതൽ അണ്ടർ 12 പെൺകുട്ടികളുടെ ഫുട്ബാൾ മത്സരം തൈക്കീൽ അരീന ടർഫിൽ നടക്കും. 13ന് രാവിലെ മുതൽ തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ അണ്ടർ 15 പെൺകുട്ടികളുടെ ഫുട്ബാൾ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കടത്തനാട് രാജ അക്കാഡമി, വടകര, റീഡ്സ് പയ്യോളി, സ്കോർ ലൈൻ, കോഴിക്കോട്, പയ്യന്നൂർ ഫുട്ബാൾ അക്കാഡമി, ജി.എച്ച്.എസ്. തച്ചങ്ങാട്, സെന്റ് പോൾസ്, തൃക്കരിപ്പൂർ, ഇളമ്പച്ചി സ്പോർട്സ് അക്കാഡമി, ജി.എഫ്.എച്ച്.എസ് പടന്നകടപ്പുറം, ഡ്രീം ഫുട്ബാൾ അക്കാഡമി എന്നീ ടീമുകൾ മത്സരിക്കും. ഫൈനൽ മത്സരം 14ന് വൈകുന്നേരം നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement