കർണാടകത്തിലെ പാഠം ഉൾക്കൊള്ളണം: രാഹുൽ

Thursday 11 May 2023 12:20 AM IST

സുൽത്താൻ ബത്തേരി: മോദി സർക്കാർ തന്നെ ഭവനരഹിതനായി മാറ്റിയെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് വീടുകൾ തനിക്കായി തുറന്നിട്ടിരിക്കുന്നതിനാൽ അനാഥത്വം തോന്നുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ കെ.പി.സി.സിയുടെ ലീഡേഴ്സ് മീറ്റിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം തനിക്ക് രണ്ടാമത്തെ വീടാണ്. കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനം അഖിലേന്ത്യാതലത്തിൽ പോലും മാതൃകയാണ്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ രീതിയിൽ നിന്നും പാഠം ഉൾക്കൊള്ളാനുണ്ട്. ദേശീയ നേതാക്കൾ മുതൽ എല്ലാവർക്കും അവിടെ വ്യക്തമായ റോൾ ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയെ ലീഡേഴ്സ് മീറ്റിൽ കാണാൻ കഴിയാത്തതിൽ ദു:ഖമുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഹുൽ ആശംസിച്ചു.

സുധാകരന്റെ

ജന്മദിനാഘോഷം

ലീഡേഴ്സ് മീറ്റിനിടെ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ജന്മദിനം കേക്കുമുറിച്ച് നേതാക്കൾ ആഘോഷിച്ചു. ചില നേതാക്കളാണ് സുധാകരന്റെ ജന്മദിനമാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കേക്ക് മുറിച്ച് എല്ലാവരും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

Advertisement
Advertisement