പുനലൂർ തൂക്ക് പാലം തുറന്ന് നൽകി

Thursday 11 May 2023 12:29 AM IST
പുനലൂരിലെ തൂക്ക് പാലം വിനോദ സ‌ഞ്ചാരികൾക്ക് തുറന്ന് നൽകിയ മന്ത്രി അഹമ്മദ് ദേവർകോവിൽ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബി.സുജാത എന്നിവർക്കൊപ്പം പാലത്തിലൂടെ നടന്ന് നീങ്ങുന്നു

പുനലൂർ: നവീകരണ പ്രവർത്തനങ്ങൾക്കായി ആറ് മാസം മുമ്പ് അടച്ച് പൂട്ടിയ പുനലൂർ തൂക്ക് പാലം മന്ത്രി അഹമ്മദ് ദേവർകോവിൽ വിനോദ സ‌‌ഞ്ചാരികൾക്ക് തുറന്ന് നൽകി. പി.എസ്.സുപാൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ ബി.സുജാത, വൈസ് ചെയർമാൻ ഡി.ദിനേശൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിനോയ് രാജൻ, അഡ്വ.പി.എ.അനസ്, കെ.കനകമ്മ,വസന്ത രഞ്ചൻ, കെ.പുഷ്പലത,മുൻ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം,കൗൺസിലർമാരായ ഷൈൻബാബു, ജ്യോതി സന്തേഷ്, ഷമി അസീസ്, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ,ആർ.എസ്.പി മണ്ഡലം സെക്രട്ടറി എം.നാസർഖാൻ,സലീം പുനലൂർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 8ന് വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകുന്ന തൂക്ക് പാലം രാത്രി 7ന് അടക്കും.

Advertisement
Advertisement