 സാഹചര്യത്തിനും നിയമത്തിനും അനുസൃതമായി അക്രമിയെ കീഴ്‌പ്പെടുത്താൻ പൊലീസിന് വെടിവയ്ക്കാം

Friday 12 May 2023 12:00 AM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ.വന്ദനാ ദാസ് ആക്രമിക്കപ്പെട്ടതുപോലുള്ള സാഹചര്യങ്ങളിൽ അക്രമിയെ കീഴ്‌പ്പെടുത്താൻ പൊലീസിന് ഏതറ്റം വരെയും പോകാൻ നിയമം അനുവദിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക പൊലീസിന്റെ പ്രാഥമിക ചുമതലയായതിനാൽ അക്രമം അടിച്ചമർത്താനും സ്വയരക്ഷയ്ക്കും വെടി വയ്ക്കുകയുമാകാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. പശ്ചിമബംഗാളിൽ ബൂത്തുപിടിത്തം തടയാൻ കേന്ദ്രറിസർവ് പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരിച്ച കേസിലായിരുന്നു ഈ വിധി. അതേസമയം, സാഹചര്യത്തിന്റെ ആവശ്യകതയും നിയമത്തിന് ന്യായീകരിക്കാനാവുന്നതുമാകണം നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഇതുവരെ ഒരാളുടെ ജീവൻ രക്ഷിക്കാൻ അക്രമിയെ പൊലീസ് വെടിവച്ചിട്ടില്ല. എന്നാൽ പൂന്തുറയിലടക്കം കലാപംനേരിടാൻ ആകാശത്തേക്ക് വെടിവച്ചിട്ടുണ്ട്. വി.വി.ഐ.പികളെ ആക്രമിച്ചാലോ അതിനു ശ്രമിക്കുന്നവരെയോ വെടിവയ്ക്കാൻ സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച ബ്ലൂ ബുക്കിൽ സേനകൾക്ക് അധികാരം നൽകുന്നുണ്ട്. സമാനമായി സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും പൊലീസിന് അടിയന്തര നടപടികളാവാമെന്ന് സി.ആർ.പി.സിയിലുണ്ട്.

ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള ഇത്തരം നടപടികൾക്ക് പൊലീസുകാർക്ക് നിയമപരമായ സംരക്ഷണമുണ്ടാകും. കേസെടുത്താലും ആഭ്യന്തര, നിയമ സെക്രട്ടറിമാരും ഡി.ജി.പിയുമടങ്ങിയ സമിതി പരിശോധിക്കും. ഔദ്യോഗിക നടപടിയാണെങ്കിൽ പ്രോസിക്യൂഷൻ അനുമതി നൽകില്ല. ഇതില്ലാതെ പൊലീസുകാർക്കെതിരെ നിയമനടപടിയോ വിചാരണയോ ശിക്ഷയോ അസാദ്ധ്യം.

എസ്.ഐ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കെല്ലാം ക്രമസമാധാനപാലനത്തിനായി തോക്കുണ്ട്. സ്റ്റേഷനുകളിൽ പാറാവ്, റിസപ്ഷൻ ചുമതലക്കാർക്കും തോക്കുനൽകിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി സ്റ്റേഷൻഹൗസ് ഓഫീസർക്ക് എപ്പോൾ വേണമെങ്കിലും നിറയൊഴിക്കാം. സ്റ്റേഷൻ ആക്രമണങ്ങളടക്കം നേരിടാനാണിത്. സംഘർഷമേഖലകളിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ടാവണം.

പൊടുന്നനെയുണ്ടാവുന്ന കലാപങ്ങൾ നേരിടുമ്പോൾ ലാത്തിച്ചാർജിനും കണ്ണീർവാതക, ഗ്രനേഡ് പ്രയോഗത്തിനും ശേഷം മൂന്നുവട്ടം മുന്നറിയിപ്പ് നൽകി വെടിവയ്ക്കാം. ജീവൻരക്ഷയ്ക്ക് അക്രമിയെ കീഴ്‌പ്പെടുത്താൻ ഇതൊന്നുംവേണ്ട. പൊതുസുരക്ഷയ്ക്കായി പ്രതിയല്ലെങ്കിലും അക്രമകാരിയും അപകടകാരിയുമായ ആളെ വിലങ്ങുവയ്ക്കാനും പൊലീസിന് അധികാരമുണ്ട്.

പ്രതികരണം

വേഗത്തിലാവണം

പൊലീസ് ആക്ട് പ്രകാരം അടിയന്തര സാഹചര്യത്തിൽ കഴിയുന്നിടത്തോളം വേഗത്തിൽ പ്രായോഗികമായി പ്രതികരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമെന്ന് തോന്നുന്ന ന്യായമായ നടപടികളെടുക്കാം.

നിറയൊഴിക്കാൻ പരിശീലനമില്ല

പൊലീസ് അക്കാഡമി, ക്യാമ്പുകൾ, സായുധബറ്റാലിയൻ, ട്രെയിനിംഗ്കോളേജ് എന്നിവിടങ്ങളിലെല്ലാം വെടിവയ്പ്പ് പരിശീലനമുണ്ടെങ്കിലും പൊലീസുകാർക്കുള്ള വാർഷികപരിശീലനം നടക്കാറില്ല.

സ്റ്റേഷനുകളിൽ വ്യാഴാഴ്ചകളിൽ രാവിലെ 7മുതൽ 8വരെ തോക്കുകൾ വൃത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും നടക്കാറില്ല.

തോക്ക് സ്റ്റേഷനിലും ഓഫീസിലും സൂക്ഷിച്ചശേഷമാണ് മിക്കവരും പുറത്തുപോവുന്നത്. നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം. കേടായ തോക്കുകൾ അറ്റകുറ്റപ്പണിക്ക് നൽകുന്നതും കുറവ്.

''ജനങ്ങളുടെ ജീവൻരക്ഷിക്കാൻ പൊലീസ് ധൈര്യസമേതം അക്രമികൾക്കെതിരെ നടപടിയെടുക്കണം. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഇതിന് അധികാരം നൽകുന്നുണ്ട്.

-സക്കറിയാ ജോർജ്
റിട്ട.ഐ.പി.എസ്

എ​ഫ്.​ഐ.​ആ​റിൽ
വി​വ​ര​ങ്ങ​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​എ​ഫ്.​ഐ.​ആ​റി​ൽ,​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​അ​തും​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ക​ളും​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ൽ​ ​പ്ര​ശ്ന​മി​ല്ലെ​ന്ന് ​നി​യ​മ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.​ ​കു​റ്റ​കൃ​ത്യ​ത്തി​ന്റെ​ ​വി​വ​രം​ ​കി​ട്ടി​യ​ ​ഉ​ട​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​താ​ണ് ​പ്ര​ഥ​മ​ ​വി​വ​ര​ ​റി​പ്പോ​ർ​ട്ട്.​ ​സാ​ക്ഷി​യാ​യ​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​മൊ​ഴി​യെ​ടു​ത്താ​യി​രി​ക്കും​ ​ഇ​ത് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ക.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​ഡോ.​വ​ന്ദ​ന​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​യു​ട​ൻ​ ​മ​റ്റൊ​രു​ ​ഡോ​ക്ട​റു​ടെ​ ​മൊ​ഴി​യെ​ടു​ത്ത് ​വ​ധ​ശ്ര​മ​ക്കു​റ്റം​ ​ചു​മ​ത്തി​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മ​ത്തി​ലെ​ 341,​​324,​​333​ ​വ​കു​പ്പു​ക​ളും​ ​ആ​ശു​പ​ത്രി​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​ത്തി​ലെ​യും​ ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ക്ക​ൽ​ ​ത​ട​യ​ൽ​ ​നി​യ​മ​ത്തി​ലെ​യും​ ​വ​കു​പ്പു​ക​ളും​ ​ചു​മ​ത്തി.​ ​വ​ന്ദ​ന​യു​ടെ​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ച​ശേ​ഷം​ ​പ്ര​തി​യു​ടെ​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​കൊ​ല​ക്കു​റ്റം​ ​അ​ട​ക്കം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​സാ​ങ്കേ​തി​ക​ ​പി​ഴ​വു​ക​ൾ​ ​പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.

സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ള​ട​ക്കം​ ​തെ​ളി​വു​ക​ളു​ടെ​യും​ ​കു​ത്തേ​റ്റ​ ​പൊ​ലീ​സു​കാ​രും​ ​ഡോ​ക്ട​ർ​മാ​രു​മ​ട​ക്ക​മു​ള്ള​വ​രു​ടെ​യും​ ​മ​റ്റ് ​സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കൊ​ട്ടാ​ര​ക്ക​ര​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം.​ ​എ​ഫ്.​ഐ.​ആ​ർ​ ​നി​യ​മ​ന​ട​പ​ടി​ ​ആ​രം​ഭി​ക്കാ​ൻ​ ​മാ​ത്ര​മു​ള്ള​താ​ണെ​ന്നും​ ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ ​മാ​റ്രം​ ​വ​രു​ത്താ​മെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ണ്ട്.

എ​ഫ്.​ഐ.​ആ​റി​ൽ​ ​പി​ഴ​വു​ക​ളു​ണ്ടെ​ങ്കി​ലും​ ​വി​ചാ​ര​ണ​യി​ൽ​ ​കു​റ്റം​ ​തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ​പ്ര​തി​ക​ൾ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ര​വ​ധി​ ​സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.​ ​ഇ​ത് ​സു​പ്രീം​കോ​ട​തി​ ​ശ​രി​വ​ച്ചി​ട്ടു​മു​ണ്ട്.​ ​ഒ​രു​ ​കു​റ്റ​ത്തി​ന് ​ഒ​ന്നി​ലേ​റെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​റി​ല്ല.​ ​ആ​ദ്യ​മെ​ടു​ത്ത​തി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ​ ​വ​രു​ത്തി​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കു​ക​യാ​ണ് ​ചെ​യ്യു​ക.

Advertisement
Advertisement