ബോട്ടുകളിൽ ഓവർലോഡ് വേണ്ട: ഹൈക്കോടതി

Saturday 13 May 2023 12:00 AM IST

കൊച്ചി: താനൂരിലെ ഉൾപ്പെടെ എല്ലാ ബോട്ടപകടങ്ങൾക്കും പ്രധാനകാരണം ഓവർലോഡിംഗ് ആണെന്നിരിക്കെ എത്ര പേർക്ക് കയറാമെന്ന് താഴത്തെയും മുകളിലെയും ഡെക്കിലും ബോട്ടിൽ കയറുന്ന സ്ഥലങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവയ്ക്കണമെന്ന് ഹൈക്കോടതി. കേസിൽ അഡ്വ.വി.എം. ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചെന്ന് ഉറപ്പാക്കണം. സുരക്ഷാകാര്യങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അവബോധമില്ലാത്തതിനാൽ ബോട്ടിന്റെ സ്രാങ്ക്, ലാസ്‌കർ, മാസ്റ്റർ തുടങ്ങിയവർ ജാഗ്രത പുലർത്തണന്നും സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

അനുവദിക്കപ്പെട്ട സ്ഥലത്തുമാത്രം യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുകയും അല്ലാത്തയിടങ്ങളിൽ ബാരിക്കേഡ് വയ്ക്കുകയും വേണം. എല്ലാ ബോട്ടുകൾക്കും തേർഡ്പാർട്ടി ഇൻഷ്വറൻസ് ഉണ്ടാകണം. കേസ് അടുത്തമാസം ഏഴിന് പരിഗണിക്കും.
ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ കയറുന്നത് ഒഴിവാക്കുകയെന്നതാണ് പ്രാഥമികകാര്യം. മഹാകവി കുമാരനാശാനെ നഷ്ടപ്പെട്ട റെഡീമർ ബോട്ടപകടത്തിനിടയാക്കിയ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് അതീവ ദുഃഖകരമാണ്. താനൂരിൽ 22 പേർക്ക് കയറാൻ അനുമതിയുണ്ടായിരുന്ന ബോട്ടിൽ 37 പേരുണ്ടായിരുന്നെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 15 കുട്ടികളടക്കം 22 പേരാണ് വെള്ളത്തിൽ മുങ്ങിയും ചെളിയിൽ താഴ്ന്നും മരിച്ചത്. ഇതിന് ഇനിയെങ്കിലും പരിഹാരമുണ്ടാകേണ്ടേയെന്നും കോടതി ചോദിച്ചു.

സൈബർ ആക്രമണങ്ങൾ

ലക്ഷ്മണരേഖ കടക്കുന്നു

താനൂർ ദുരന്തത്തെത്തുടർന്ന് സ്വമേധയാ കേസെടുത്തതിന്റെയും നിലപാടുകളുടെയും പേരിൽ കോടതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ലക്ഷ്മണരേഖ ലംഘിക്കുന്നതാണെന്നും ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ ശക്തമായി മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ വാക്കാൽ പറഞ്ഞു. നിയമവിരുദ്ധമായി എന്തും ചെയ്യാം, ചോദ്യം ചെയ്യരുതെന്നാണ് ഇവരുടെ നിലപാട്. സൈബറിടങ്ങളിലിരുന്നല്ല, പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയണം. കോടതിയുടെ ശബ്ദം ഇല്ലാതാക്കാനാവില്ല. സഹിഷ്ണുത ബലഹീനതയായി കാണരുത്.
ജനങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാരിനോ മറ്റാർക്കെങ്കിലുമോ വിരുദ്ധമാണെന്ന് കരുതരുത്. താനൂർ ബോട്ട് ദുരന്തത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശമനുസരിച്ചാണ് സ്വമേധയാ കേസെടുത്തത്. കൃത്യനിർവഹണത്തിനിടെ യുവ വനിതാഡോക്ടർ അക്രമിയുടെ കുത്തേറ്റ് മരിച്ചതും താനൂരിൽ 15 കുട്ടികളടക്കം 22 പേർ മരിച്ചതും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ നടുക്കുന്ന സംഭവങ്ങളാണ്. ഇതെല്ലാം കണ്ടുംകേട്ടും എങ്ങനെ മിണ്ടാതിരിക്കാനാകും. സൈബർ ആക്രമങ്ങൾക്കുപിന്നിൽ ചില അഭിഭാഷകരടക്കം ഉണ്ടെന്നും സൂചിപ്പിച്ചു.

അ​റ്റ്ലാ​ന്റി​​​ക്കി​ന്റെ​ ​പി​ഴ​വു​കൾ
കാ​ണാ​ത്ത​ ​മാ​രി​ടൈം​ ​ബോ​ർ​ഡ്

ടി​​.​കെ.​സു​നി​​​ൽ​കു​മാർ

കൊ​ച്ചി​:​ ​യാ​ന​ങ്ങ​ൾ​ക്ക് ​ലൈ​സ​ൻ​സ് ​ന​ൽ​കാ​ൻ​ 2017​ൽ​ ​നി​​​ല​വി​​​ൽ​ ​വ​ന്ന​ ​കേ​ര​ള​ ​മാ​രി​​​ടൈം​ ​ബോ​ർ​ഡ്,​ ​താ​നൂ​രി​ൽ​ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ ​പ​ഴ​ഞ്ച​ൻ​ ​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടി​നെ​ ​പു​ത്ത​നാ​ക്കു​ന്ന​തി​​​ൽ​ ​ഒ​രു​കു​റ​വും​ ​ക​ണ്ടി​​​ല്ല.
ഡി​​​സൈ​ൻ​ ​സ​മ​ർ​പ്പി​​​ക്കാ​തെ,​ ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ ​യാ​ർ​ഡി​​​ൽ​ ​പു​തു​ക്കി​​​പ്പ​ണി​​​ത​ ​അ​റ്റ്ലാ​ന്റി​​​ക്കി​ന്റെ​ ​ഉ​ട​മ​യി​​​ൽ​ ​നി​​​ന്ന് 10,000​രൂ​പ​ ​പി​​​ഴ​ ​വാ​ങ്ങി,​​​ 2021​ലെ​ ​കേ​ന്ദ്ര​ ​ഇ​ൻ​ലാ​ൻ​ഡ് ​വെ​സ​ൽ​ ​ആ​ക്ട് ​പ്ര​കാ​രം​ ​നി​​​ർ​മ്മാ​ണം​ ​ക്ര​മ​പ്പെ​ടു​ത്താ​മെ​ന്നാ​യി​​​രു​ന്നു​ ​മാ​രി​​​ടൈം​ ​ബോ​ർ​ഡി​​​ന്റെ​ ​നി​​​ർ​ദേ​ശം.​ ​കേ​ന്ദ്ര​നി​​​യ​മ​ത്തി​​​ൽ​ ​യാ​ന​ങ്ങ​ളു​ടെ​ ​സ​ർ​വേ​യും​ ​സ​ർ​ട്ടി​​​ഫി​​​ക്കേ​ഷ​നും​ ​സം​ബ​ന്ധി​​​ച്ച​ ​ച​ട്ട​ങ്ങ​ളേ​ ​ആ​യി​​​ട്ടു​ള്ളൂ.​ ​ഡി​സൈ​ൻ,​ ​​​നി​​​ർ​മ്മാ​ണ​ ​ച​ട്ട​ങ്ങ​ൾ​ ​രൂ​പീ​ക​രി​​​ക്കാ​ൻ​ ​ച​ർ​ച്ച​ ​ന​ട​ക്കു​ക​യാ​ണ്.​ ​ഇ​ൻ​ലാ​ൻ​ഡ് ​വെ​സ​ൽ​ ​ആ​ക്ടി​​​ലെ​ ​നി​​​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​​​ച്ചി​​​രു​ന്നെ​ങ്കി​​​ൽ​ ​യാ​ന​ത്തി​​​ന്റെ​ ​ഹ​ള്ളും​ ​എ​ൻ​ജി​​​നും​ ​ഉ​ൾ​പ്പ​ടെ​ ​എ​ല്ലാ​ ​ഭാ​ഗ​ങ്ങ​ളും​ ​പു​തി​​​യ​തു​ ​ത​ന്നെ​ ​വേ​ണ​മാ​യി​​​രു​ന്നു.​ ​യാ​ർ​ഡി​​​നും​ ​അം​ഗീ​കാ​രം​ ​നി​​​ർ​ബ​ന്ധ​മാ​യേ​നെ.
അ​റ്റ്ലാ​ന്റി​​​ക് ​ഉ​ട​മ​ ​ജ​നു​വ​രി​​​ 12​ന് ​ബേ​പ്പൂ​ർ​ ​പോ​ർ​ട്ട് ​ഒ​ഫ് ​ര​ജി​​​സ്ട്രി​​​യി​​​ൽ​ ​സ​മ​ർ​പ്പി​​​ച്ച​ ​അ​പേ​ക്ഷ​യി​ൽ,​ ​പി​​​ഴ​ ​സ്വീ​ക​രി​​​ച്ച് ​നി​​​ർ​മ്മാ​ണം​ ​ക്ര​മ​പ്പെ​ടു​ത്താ​മെ​ന്ന്​​ ​ഫെ​ബ്രു​വ​രി​​​ 28​നാ​ണ് ​മാ​രി​​​ടൈം​ ​ബോ​ർ​ഡ് ​അ​ധി​​​കൃ​ത​ർ​ ​ആ​ല​പ്പു​ഴ​ ​ര​ജി​​​സ്റ്റ​റിം​ഗ് ​അ​തോ​റി​​​റ്റി​​​ക്ക് ​ക​ത്ത​യ​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ഹീ​ൽ,​ ​സ്റ്റെ​ബി​​​ലി​​​റ്റി​​​ ​ടെ​സ്റ്റു​ക​ൾ​ക്ക് ​കൊ​ച്ചി​​​ ​സ​ർ​വ​ക​ലാ​ശാ​ല​യി​​​ലെ​ ​ഷി​​​പ്പ് ​ടെ​ക്നോ​ള​ജി​​​ ​വ​കു​പ്പി​​​ലെ​ ​നേ​വ​ൽ​ ​ആ​ർ​ക്കി​​​ടെ​ക്ട് ​സി​​.​ബി​​.​ ​സു​ധീ​റി​നെ​ ​നി​​​യോ​ഗി​​​ച്ചു.​ ​പി​​​ന്നാ​ലെ​ ​ഏ​പ്രി​​​ൽ​ 12​ന് ​തു​റ​മു​ഖ​ ​വ​കു​പ്പ് ​ചീ​ഫ് ​സ​ർ​വേ​യ​ർ​ ​സ​ർ​വേ,​ ​ഫി​​​റ്റ്ന​സ് ​സ​ർ​ട്ടി​​​ഫി​​​ക്ക​റ്റും​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​.

​അ​റ്റ്ലാ​ന്റി​​​ക്കി​​​ന്റെ​ ​ഹീ​ൽ,​ ​സ്റ്റെ​ബി​​​ലി​​​റ്റി​​​ ​പ​രി​​​ശോ​ധ​ന​ക​ൾ​ ​മാ​ത്ര​മാ​ണ് ​ന​ട​ത്തി​​​യ​ത്.​ ​ബോ​ട്ടി​​​ൽ​ 20​ ​പേ​ർ​ ​ക​യ​റി​​​യാ​ൽ​ ​അ​പ​ക​ട​മു​ണ്ടാ​കി​​​ല്ലെ​ന്ന് ​പ​രി​​​ശോ​ധ​ന​യി​​​ൽ​ ​ബോ​ദ്ധ്യ​മാ​യ​തി​നാ​ലാ​ണ് ​അം​ഗീ​കാ​രം​ ​ന​ൽ​കി​​​യ​ത്.​ ​ഡി​​​സൈ​ൻ​ ​ത​ന്റേ​ത​ല്ല.​ ​യാ​ർ​ഡ് ​പ​രി​​​ശോ​ധി​​​ക്കേ​ണ്ട​തി​​​ല്ലാ​യി​​​രു​ന്നു.
പ്രൊ​ഫ.​സി​​.​ബി​​.​ ​സു​ധീർ

​ച​ട്ടം​ ​ലം​ഘി​ച്ച് ​നി​​​ർ​മ്മി​ച്ച​ ​യാ​ന​ങ്ങ​ളെ​ 2021​ലെ​ ​കേ​ന്ദ്ര​നി​യ​മ​ത്തി​​​ലെ​ ​സെ​ക്‌​ഷ​ൻ​ 87​ ​(2​)​ ​പ്ര​കാ​രം​ ​പി​ഴ​വാ​ങ്ങി​ ​ക്ര​മ​പ്പെ​ടു​ത്താം.​ ​നി​യ​മ​ലം​ഘ​ന​മൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.
ടി.​പി.​ ​സ​ലിം​കു​മാർ
സി.​ഇ.​ഒ,​ ​കേ​ര​ള​ ​മാ​രി​ടൈം​ ​ബോ​ർ​ഡ്