ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റിൽ 27വരെ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടിക വർഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. ഫോൺ- 0471-2324396, 2560327.
ഇന്റേൺഷിപ്പ് ഒഴിവ്
തിരുവനന്തപുരം: വനിതാ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിലായി ചെയ്യുന്ന പെർഫോർമൻസ് ലിങ്ക്ഡ് എൻകറേജ്മെന്റ് ഫോർ അക്കാഡമിക് സ്റ്റഡീസ് ആൻഡ് എൻഡേവർ എന്നീ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പ് ഒഴിവുകളുണ്ട്. 27വരെ അപേക്ഷിക്കാം. അപേക്ഷയും വിവരങ്ങളും https://docs.google.com/forms/d/17G0Gj_m4Jv3gegeR6wo3EfHA5IkT4S3V04CdajzZaz4/edit എന്ന ലിങ്കിൽ. തിരഞ്ഞെടുക്കുപ്പെടുന്നവർക്ക് 30ന് രാവിലെ 10ന് വനിതാ കോളേജിൽ അഭിമുഖം നടത്തും. ഫോൺ- 8592948870, 8075661718, 8848262596
രജിസ്ട്രേഷൻഐ.ജി 18ന് സ്ഥാനമൊഴിയും
തിരുവനന്തപുരം: രജിസ്ട്രേഷൻ ഐ.ജി കെ.ഇംബശേഖരൻ ഈ മാസം 18ന് സ്ഥാനമൊഴിയും. കാസർകോട് ജില്ലാ കളക്ടറായാണ് നിയമനം. കണ്ണൂർ ജില്ലാ വികസന കമ്മിഷണർ മേഘശ്രീ പുതിയ രജിസ്ട്രേഷൻ ഐ.ജിയായി അതേ ദിവസം ചുമതലയേൽക്കും.