 യു.ഡി.എഫ് ക്ഷണം ഊർജ്ജം --- കൂടുതൽ ലോക്സഭാ സീറ്റിന് വിലപേശാൻ ജോസ്

Tuesday 16 May 2023 12:00 AM IST

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ ശ്രമം മുറുകുന്നതിനിടെ നോ പറഞ്ഞ് ഒഴിഞ്ഞുമാറി ജോസ് കെ. മാണി. യു.ഡി.എഫിന്റെ ക്ഷണം ചൂണ്ടിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്താമെന്നാണ് കണക്കുകൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം,ഇടുക്കി,വയനാട് സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇതിൽ രണ്ടെണ്ണമെങ്കിലും വേണമെന്നും പാർട്ടി യോഗങ്ങളിൽ ജോസ് വിഭാഗം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇടതുമുന്നണി നിലവിലുള്ള കോട്ടയം സീറ്റ് മാത്രം നൽകാനാണ് സാദ്ധ്യത. ഒരു സീറ്റിൽ ഒതുങ്ങാൻ ജോസ് തയ്യാറല്ലെങ്കിൽ കാര്യങ്ങൾ തിരിയും.

ജോസ് വിഭാഗത്തെ യു.ഡി.എഫിൽ തിരികയെത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജോസ് യു.ഡി.എഫിലേക്ക് വന്നാൽ നല്ലതെന്ന് പിറകേ രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. എന്നാൽ ഇരു നേതാക്കളുടെയും ക്ഷണത്തിന് മറുപടിയായി കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ അവിഭാജ്യഘടകമാണെന്നും സർക്കാരിനെ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ജോ​സ് ​കെ.​ ​മാ​ണി​ ​വ​ന്നാ​ൽ​ ​സ​ന്തോ​ഷം​:​ ​ചെ​ന്നി​ത്തല

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ജോ​സ് ​കെ.​ ​മാ​ണി​ ​വി​ഭാ​ഗം​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജോ​സ് ​കെ.​ ​മാ​ണി​ ​വി​ഭാ​ഗം​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു.​ ​അ​വ​ർ​ ​തി​രി​ച്ചു​വ​ന്നാ​ൽ​ ​സ​ന്തോ​ഷ​മാ​ണെ​ന്നും​ ​യു.​ഡി.​എ​ഫ് ​വി​പു​ലീ​ക​ര​ണ​ ​ച​ർ​ച്ച​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

ചെ​ന്നി​ത്ത​ല​യ്ക്ക് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ന്റെമ​റു​പ​ടി​-​ ​'​ക്ഷ​ണി​ച്ച​തി​ൽ​ ​സ​ന്തോ​ഷം,​​​ ​എ​ന്തി​നാ​ണ് ​ഒ​ഴി​വാ​ക്കി​യ​ത്"

തൊ​ടു​പു​ഴ​:​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​(​എം​)​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്തെ​ന്ന് ​കേ​ൾ​ക്കു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും​ ​ത​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​ഇ​ട​തു​പ​ക്ഷ​ ​ജ​നാ​ധി​പ​ത്യ​ ​മു​ന്ന​ണി​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​എ​ന്തി​നാ​ണ് ​ത​ങ്ങ​ളെ​ ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​പ്രാ​രം​ഭ​ഘ​ട്ടം​ ​മു​ത​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​നി​ല​പാ​ടി​നൊ​പ്പം​ ​നി​ൽ​ക്കു​ക​യും​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്ന​ ​പാ​ർ​ട്ടി​യാ​യി​രു​ന്നു​ ​ത​ങ്ങ​ളു​ടേ​ത്.​ ​ആ​ ​തീ​രു​മാ​ന​ത്തോ​ടൊ​പ്പം​ ​നി​ന്ന​ ​നേ​താ​വാ​ണ് ​കെ.​എം.​ ​മാ​ണി.​ ​പു​റ​ത്താ​ക്കി​യ​പ്പോ​ൾ​ ​ത​ങ്ങ​ൾ​ ​തീ​ർ​ന്നു​പോ​വു​മെ​ന്ന് ​ക​രു​തി​യി​രി​ക്കാം.​ ​പ​ക്ഷേ,​​​ ​ഇ​ന്നും​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​ഭ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ഒ​രു​ ​പാ​ർ​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷേ​മം​ ​ഉ​റ​പ്പാ​ക്കാ​നും​ ​അ​വ​രു​ടെ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​ഇ​ട​ത് ​മു​ന്ന​ണി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് ​കേ​ര​ള​കോ​ൺ​ഗ്ര​സ് ​(​എം​)​ ​​​പാ​ർ​ട്ടി​യു​ടെ​ ​ദൗ​ത്യം.​ ​ത​ങ്ങ​ൾ​ ​നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​മാ​ണ്.​ ​ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​ത​ങ്ങ​ളെ​ടു​ത്ത​ ​തീ​രു​മാ​നം​ ​ഉ​ചി​ത​മാ​യി​രു​ന്നു​വെ​ന്ന് ​പി​ന്നീ​ട് ​വ​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​യി​ല്ലേ.​ ​യു.​ഡി.​എ​ഫു​മാ​യി​ ​വ്യ​ക്തി​പ​ര​മാ​യ​ ​പി​ണ​ക്ക​മി​ല്ലെ​ന്നും​​​ ​നി​ല​പാ​ടു​ക​ളു​ടെ​ ​പ്ര​ശ്ന​മാ​ണു​ള്ള​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.