ജനകീയ ആരോഗ്യകേന്ദ്രങ്ങൾ പ്രഖ്യാപനം ഇന്ന്
Thursday 18 May 2023 1:45 AM IST
തിരുവനന്തപുരം: ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. രാവിലെ 11ന് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.
5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനമാണ് നടക്കുക. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ താഴെത്തട്ടുമുതൽ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.