യു.ഡി.എഫ് നാളെ സെക്രട്ടേറിയറ്റ് വളയും

Friday 19 May 2023 12:00 AM IST

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ നാളെ അഴിമതിക്കും ജനദ്രോഹത്തിനുമെതിരെ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയും. സർക്കാരിനെതിരായ കുറ്റപത്രവും ജനസമക്ഷം സമർപ്പിക്കും. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 7ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റുകൾ വളയും. 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരും 9 ന് ഇടുക്കി, എറണാകുളം ജില്ലക്കാരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും.

10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. കെ.സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ഷിബു ബേബിജോൺ, എം.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ, പി.എം.എ സലാം, എം.കെ.മുനീർ, ജി.ദേവരാജൻ, എ.രാജൻ ബാബു, ജോൺ ജോൺ എന്നിവരും എം.പിമാരും, എം.എൽ.എമാരും പങ്കെടുക്കും.

വിലക്കയറ്റം നിയന്ത്രിക്കുക, പെൻഷൻ കുടിശിക നൽകുക, നികുതി വർദ്ധന പിൻവലിക്കുക, എ.ഐ ക്യാമറ അഴിമതിയിൽ ജുഡിഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

വാഹനങ്ങൾക്ക് ക്രമീകരണം

 എൻ.എച്ചിലൂടെ വരുന്ന വാഹനങ്ങൾ ചാക്ക വഴി ആശാൻ സ്‌ക്വയറിലെത്തി പ്രവർത്തകരെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസിൽ പാർക്ക് ചെയ്യണം

 എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് വഴി ആശാൻ സ്‌ക്വയറിലെത്തി പ്രവർത്തകരെ ഇറക്കി ഈഞ്ചയ്ക്കലിൽ പാർക്കു ചെയ്യണം

യൂ​ത്ത് ​കോ​ൺ.​ ​സം​സ്ഥാന സ​മ്മേ​ള​നം​ ​തൃ​ശൂ​രിൽ

▪​︎25​ന് ​ല​ക്ഷം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ്ര​ക​ട​നം ▪​︎​പൊ​തു​സ​മ്മേ​ള​നം​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും തൃ​ശൂ​ർ​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​രി​ൽ​ 23​ ​മു​ത​ൽ​ 26​ ​വ​രെ​ ​ന​ട​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​എ​ൽ.​എ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​നീ​തി​ ​നി​ഷേ​ധ​ങ്ങ​ളി​ൽ​ ​നി​ശ​ബ്ദ​രാ​വി​ല്ല,​ ​വി​ദ്വേ​ഷ​ ​രാ​ഷ്ട്രീ​യ​ത്തോ​ട് ​വി​ട്ടു​വീ​ഴ്ച്ച​യി​ല്ല​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​ഊ​ന്നി​യാ​ണ് ​സ​മ്മേ​ള​നം​ . 21​ന് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​റി​ജി​ൽ​ ​മാ​ക്കു​റ്റി,​ ​റി​യാ​സ് ​മു​ക്കോ​ളി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​ ​ഛാ​യാ​ചി​ത്ര​ജാ​ഥ​ ​കാ​സ​ർ​കോ​ട് ​പെ​രി​യ​യി​ൽ​ ​നി​ന്നാ​രം​ഭി​ക്കും.​ 22​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​കെ.​എ​സ് ​ശ​ബ​രി​നാ​ഥ്,​ ​എ​സ്.​എം​ ​ബാ​ലു​ ​എ​ന്നി​വ​ർ​ ​ന​യി​ക്കു​ന്ന​ ​പ​താ​ക​ ​ജാ​ഥ​ ​പു​റ​പ്പെ​ടും.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​എ​ൻ.​എ​സ് ​നു​സൂ​ർ,​ ​എ​സ്.​ജെ​ ​പ്രേം​രാ​ജ് ​എ​ന്നി​വ​ർ​ ​ന​യി​ക്കു​ന്ന​ ​കൊ​ടി​മ​ര​ ​ജാ​ഥ​ ​വൈ​ക്ക​ത്ത് ​നി​ന്നാ​രം​ഭി​ക്കും.​ 23​ന് ​വൈ​കീ​ട്ട് ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​മൂ​ന്ന് ​യാ​ത്ര​ക​ളും​ ​സ​മാ​പി​ക്കും.​ ​സാം​സ്‌​കാ​രി​ക​ ​സം​ഗ​മം​ 22​ന് ​ന​ട​ക്കും.​ 24​ന് ​വൈ​കീ​ട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റു​മാ​ർ,​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​കു​ടും​ബ​സം​ഗ​മം​ ​പു​ഴ​യോ​രം​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​ന​ട​ക്കും.​ 25​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​ല​ക്ഷം​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​റാ​ലി​ ​തൃ​ശൂ​ർ​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​വൈ​കി​ട്ട് ​പൊ​തു​സ​മ്മേ​ള​നം​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 26​ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​ർ​ ​തി​രു​വ​മ്പാ​ടി​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ 20​ന് ​സൗ​ഹൃ​ദ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കും.

ക​ർ​ണാ​ട​ക​യി​ൽ​ ​മി​ക​ച്ചഭ​ര​ണം സാ​ദ്ധ്യ​മാ​വും​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ഭ​ര​ണ​ഘ​ട​നാ​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​മി​ക​ച്ച​ ​ഭ​ര​ണം​ ​ക​ർ​ണാ​ട​ക​യി​ൽ​ ​സാ​ദ്ധ്യ​മാ​വു​മെ​ന്ന് ​എ​ല്ലാ​ ​മ​തേ​ത​ര​വി​ശ്വാ​സി​ക​ളും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​ഫാ​സി​സ്റ്റ് ​ഭ​ര​ണ​ത്തെ​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​തു​ട​ച്ചു​മാ​റ്റി​ ​ജ​നാ​ധി​പ​ത്യ​ ​മ​തേ​ത​ര​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​ര​ഥ്യം​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​നി​യു​ക്ത​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​യ്‌​ക്കും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​ഡി.​കെ.​ശി​വ​കു​മാ​റി​നും​ ​എ​ല്ലാ​ ​ആ​ശം​സ​ക​ളും​ ​നേ​രു​ന്ന​താ​യും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​അ​ന്ത​സ് ​ഉ​യ​ർ​ത്തു​ന്ന​ ​ജ​ന​വി​ധി​യാ​ണ് ​ക​ന്ന​ട​ ​ജ​ന​ത​ ​കോ​ൺ​ഗ്ര​സി​ന് ​സ​മ്മാ​നി​ച്ച​ത്.​ ​അ​വ​രോ​ട് ​നീ​തി​പു​ല​ർ​ത്തി​ ​ഉ​ചി​ത​മാ​യ​ ​വ്യ​ക്തി​യെ​ ​ത​ന്നെ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​ത്.​ ​ക​ർ​ണാ​ട​ക​യി​ലേ​ത് ​കൂ​ട്ടാ​യ്മ​യു​ടെ​യും​ ​ഐ​ക്യ​ത്തി​ന്റെ​യും​ ​വി​ജ​യ​മാ​ണ്.​ ​പി.​സി.​സി​ ​അ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഡി.​കെ.​ ​ശി​വ​കു​മാ​റി​ന്റെ​ ​സം​ഘ​ട​നാ​പാ​ട​വ​വും​ ​പ്ര​വ​ർ​ത്ത​ന​മി​ക​വും​ ​സി​ദ്ധ​രാ​മ​യ്യ​യു​ടെ​ ​ഭ​ര​ണ​നൈ​പു​ണ്യ​വും​ ​ചേ​രു​മ്പോ​ൾ​ ​അ​ഴി​മ​തി​ര​ഹി​ത​ ​സു​സ്ഥി​ര​വി​ക​സ​നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കും. സം​ഘ​പ​രി​വാ​റി​ന്റെ​ ​വെ​റു​പ്പി​ന്റെ​ ​രാ​ഷ്ട്രീ​യ​ത്താ​ൽ​ ​വി​ഷ​ലി​പ്ത​മാ​യ​ ​ക​ന്ന​ട​ ​മ​ണ്ണി​ൽ​ ​മ​ത​സൗ​ഹാ​ർ​ദ്ദ​വും​ ​ബ​ഹു​സ്വ​ര​ത​യും​ ​ഐ​ക്യ​വും​ ​സ​മാ​ധാ​ന​വും​ ​പു​നഃ​സ്ഥാ​പി​ച്ച് ​മി​ക​ച്ച​ ​ഭ​ര​ണം​ ​ന​ട​ത്താ​ൻ​ ​സി​ദ്ധ​രാ​മ​യ്യ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യ​ട്ടെ​യെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ആ​ശം​സി​ച്ചു.